കൊച്ചി: ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. വ്യാഴാഴ്ച 320 രൂപ കുറഞ്ഞ് പവന്‍ ഒന്നിന് 36,400 രൂപയായി. ബുധനാഴ്ച 36,720 രൂപയായിരുന്നു പവന്‍ വില. പത്തു ഗ്രാമിന് 600 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണ വില ഇടിയാനുള്ള കാരണം.
ഈ വര്‍ഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ബുധനാഴ്ചയിലെ 36,720 രൂപയാണ് ഈ മാസത്തെ ഏറ്റവും വലിയ വില.
അതിനിടെ, പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ മുന്നറിയിപ്പ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചു കുലുക്കി. വ്യാപാരദിനത്തിന്റെ തുടക്കത്തില്‍ തന്നെ ആയിരം പോയിന്റാണ് സെന്‍സെക്സില്‍ ഇടിഞ്ഞത്. നിഫ്റ്റി 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്.










Manna Matrimony.Com
Thalikettu.Com







