ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിക്ക് പ്രതികാരം തീര്‍ക്കണമെങ്കില്‍ ഇന്ത്യ ഇന്ന് ഉണര്‍ന്ന് കളിച്ചേ തീരൂ. ആദ്യ ഏകദിനത്തിലെ അപ്രതീക്ഷിത തോല്‍വിക്കും പകരം വീട്ടാനുള്ള അവസരമാണ് ഇന്ന് ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ന് തോറ്റാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പരയും ന്ഷ്ടമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.
ആദ്യ ഏകദിനത്തില്‍ മുന്‍നിര മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയും ബൗളിങ് നിരയും പരാജയപ്പെട്ടു. തുടക്കത്തില്‍ വിക്കറ്റിട്ട ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്നീട് ശോഭിച്ചില്ല. ആറാം ബോളറായ വെങ്കടേശ് അയ്യരിന് ഒരോവര്‍ പോലും നല്‍കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ മടങ്ങിവരവില്‍ തന്നെ ഫോമിലെത്തിയിട്ടുണ്ടെന്നത് ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും ശര്‍ദൂലും ഒഴികെയുള്ളവര്‍ താളം കണ്ടെത്തണം. ഓപ്പണിങ് റോളില്‍ ഋതുരാജ് ഗെയ്ക്വാദിനെ പരിഗണിച്ച് രാഹുല്‍ മധ്യനിരയില്‍ ഇറങ്ങുമോയെന്ന് കണ്ടറിയണം. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യര്‍ പുറത്തിരിക്കും. മറുവശത്തുള്ള ദക്ഷിണാഫ്രിക്ക മിന്നും ഫോമിലാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങുന്നു. ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.










Manna Matrimony.Com
Thalikettu.Com







