കണ്ണൂര്‍ : കണ്ണൂരില്‍ വീട്ടമ്മ ആത്മഹത്യ ചെയ്യാന്‍ കാരണം സൈബര്‍ കെണിയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കീഴ്ത്തള്ളി സ്വദേശി ജിതിന് എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യക്കുറിപ്പിലെ സൂചനകളാണ് കേസില്‍ പ്രതിയെ പിടികൂടാന്‍ അന്വേഷണ സഹായിച്ചത്.
കഴിഞ്ഞ മെയ്മാസത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം കേസ് ഏറ്റെടുത്തു.
നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് ജിതിന് യുവതിയെ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍ മനംമടുത്താണ് യുവതി ആത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു. വ്യാജ എഫ്ബി അക്കൗണ്ടുകളിലൂടെ ജിതിന് നിരവധി യുവതികളെ കുടക്കിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താണ് അന്വേഷണസംഘത്തിന്റെ തീരുമാനം.