സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്നു മുതല്‍. രാഷ്ട്രീയപ്പാര്‍ട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ട്.
പ്രതിപക്ഷവും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുകയും ഇടതു പക്ഷത്ത് നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിര്‍പ്പ് ആവര്‍ത്തിക്കുകയും സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തത്.
വിവിധ ജില്ലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചതിനു പുറമെയാണ് എംപിമാര്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരേയും ചര്‍ച്ചക്ക് വിളിച്ചത്.
സര്‍ക്കാര്‍ ചര്‍ച്ചക്ക് ശ്രമിക്കുമ്പോള്‍ സമാന്തരമായി ഇടത് നേതാക്കള്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടപ്പിച്ച് സില്‍വര്‍ലൈനിനായി പ്രചാരണം ശക്തമാക്കുന്നു. പ്രതിഷേധക്കാരുടെ ലക്ഷ്യം വികസനം തടയലാണ് എന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.