തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് പ്രതീക്ഷ വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തിനായി കൈകോര്‍ത്ത് നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഇതിനു പുറമെ, വിപിന്റെ സഹോദരിക്ക് വിവാഹസമ്മാനമായി അഞ്ച് പവന്‍ നല്‍കുമെന്ന് കല്യാണ്‍ ജുവലേഴ്സും മൂന്ന് പവന്‍ സമ്മാനമായി നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പ്രതിശ്രുത വരനും പറഞ്ഞു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല, വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്നും വരന്‍ അറിയിച്ചു. വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആണ് ആത്മഹത്യ ചെയ്തത്.
സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്പ കിട്ടാത്തതിലെ മാനസികവിഷമത്താലാണ് വിപിന്‍ ജീവനൊടുക്കിയത്.










Manna Matrimony.Com
Thalikettu.Com







