എല്ലാ അച്ഛനും സ്വന്തം മകൾ രാജകുമാരിയാണ്. അവൾ എത്ര വളർന്നാലും എന്തൊക്കെ സംഭവിച്ചാലും അച്ഛന്റെ മാലാഖ തന്നെയാണ്. അത്തരത്തിൽ തന്റെ എല്ലാമെല്ലാമായ മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും ഗായകനുമായ സലിം കുടത്തൂർ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്.
മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സലിം കുറിച്ചത് ഇപ്രകാരമാണ്. “HAPPY BIRTH DAY..HANNAMOL സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാൾ. കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ഇന്ന് നിങ്ങളുടെയെല്ലാം മാലാഖയായി സ്വീകരിച്ചതിനോളം മറ്റൊരു സന്തോഷം ഞാൻ കാണുന്നില്ല.
ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ലോകവും എന്റെ ഹന്ന തന്നെ. എന്നാൽ അവളൊരു പട്ടമായിരുന്നു അവൾക് പറക്കാനുള്ളത് വിശാലമായ ആകാശത്തേക്കും. കാറ്റിനോട് പോരാടിയല്ലാതെ ഒരുപട്ടവും ലക്ഷ്യത്തിലെത്താറില്ലല്ലോ. എന്നതുകൊണ്ടുതന്നെ ആ പട്ടത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂലായി ഞങ്ങൾ മാറിയപ്പോൾ കൊടുങ്കാറ്റിനെപോലും മറികടക്കാനായെന്നതാണ് ഞങ്ങളുടെ വിജയം.
പനിനീർ പൂവിന്റെഭംഗി നോക്കി ആസ്വദിക്കാറുള്ള നമ്മളാരും പനിനീർപൂവിന്റെ തണ്ടുകളെ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല അതുപോലെ നമ്മുടെ ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് എന്നെ പഠിപ്പിച്ച ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ. ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ. ഹന്നയെ ഹൃദയത്തോട് ചേർത്തുവെക്കുമല്ലോ. സ്വർഗ്ഗം തന്ന മകൾക്കായ്!!വാപ്പ.”










Manna Matrimony.Com
Thalikettu.Com







