ഒരാളെ കുറിച്ച് നല്ലത് പറയാൻ എന്നും ഇപ്പോഴും പലർക്കും വിഷമം ആയിരിക്കും എന്നാൽ മോശം പറയാൻ കളിയാക്കാൻ ആണെങ്കിൽ അതിനുള്ള അവസരങ്ങൾ തേടി നടക്കും.
സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ കുറവുകൾ നോക്കി അല്ലെങ്കിൽ ഉയർച്ചയിലേക്ക് പോകുന്നവരെ പരിഹസിച്ചും കളിയാക്കിയും എല്ലാം താഴേക്ക് എത്തിക്കുന്ന ഒരുവിഭാഗമുണ്ട്.
അത്തരത്തിൽ മോശം കമെന്റുകൾ കൊണ്ട് ഒരിക്കൽ എങ്കിലും ഒന്നും കണ്ണുകൾ നനഞ്ഞിട്ട് ഉള്ളവരോ തളർന്നു പോയിട്ടുള്ളവരോ ഒട്ടേറെ ഉണ്ട്. തനിക്കും അത്തരത്തിൽ ഒട്ടേറെ വിഷമങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുക ആണ് ഗായികയും അവതാരകയും ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയും ഒക്കെ ആയ അഭിരാമി സുരേഷ് പറയുന്നത്.
ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ഗാനരംഗത്തിൽ സജീവമായ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. 2014 ൽ ഇരുവരും ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് അമൃതംഗമയക്ക് വമ്പൻ ആരാധകരാണ് ഉള്ളത്. കൂടാതെ അമിൻഡോ എന്ന ഓൺലൈൻ എത്നിക് ബ്രാൻഡും നടത്തുന്നുണ്ട് അഭിരാമി.
കപ്പ ടിവിയിൽ അവതാരകയായി ആയിരുന്നു അഭിരാമി തുടക്കം കുറിക്കുന്നത്. ഒപ്പം ഗായിക കൂടി ആണെങ്കിൽ കൂടിയും അഭിരാമിയെ ആളുകൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയതോടെ ആയിരുന്നു.
ഗെയിം മനസിലാക്കി എത്തിയ അമൃതയും അഭിരാമിയും പിന്തുണ നൽകിയത് രജിത് കുമാറിനെ ആയിരുന്നു. അതോടെ ഒട്ടേറെ ആരാധകരെ ഉണ്ടാക്കാനും ഇരുവർക്കും കഴിഞ്ഞു. എന്നാൽ തനിക്ക് എതിരെ മോശം കമന്റ് ഇട്ട് സന്തോഷം കണ്ടെത്തുന്ന ആളുകളെ കുറിച്ച് പറയുകയാണ് അഭിരാമി ഇപ്പോൾ..
തന്റെ ഫോട്ടോക്കും വീഡിയോക്കും താഴെ വരുന്ന കമെന്റുകളെക്കുറിച്ച് പറയുകയാണ് താരം. കമന്റ് ബോക്സിൽ വന്ന് എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോൾ അത് നല്ല കമന്റ് ആണെങ്കിൽ നല്ല സ്വഭാവമാണെന്നാണ് മനസിലാവും. അതല്ല മോശം കമന്റ് ആണെങ്കിൽ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നു.
ഇപ്പോഴും വിഷമം വരുമോന്ന് ചോദിച്ചാൽ ഇല്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുപോലെത്തെ കമന്റുകൾ വന്നിരുന്നു. ഇത് തുടർച്ചയായി നടക്കുന്ന കാര്യമാണ് ഞാൻ ഹാൻസ് വെച്ചിട്ടുണ്ടോ എന്റെ എക്സ്പ്രഷൻ എന്താണ്, കുരങ്ങൻ ഇഞ്ചി കടിച്ചത് പോലെ, എന്റെ മുഖം ക്ലോസറ്റ് പോലെയാണ് കാണാൻ എന്നാണ് ഒരു ചേട്ടൻ പറഞ്ഞത്.
മുഖം പോലെയുള്ള ക്ലോസറ്റ് ആളുകളുടെ വീട്ടിൽ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. പതിമൂന്ന് വയസിലാണ് ഹലോ കുട്ടിച്ചാത്തനിൽ അഭിനയിച്ചത്. പിന്നെയാണ് ഇങ്ങോട്ടുള്ള യാത്ര. സംസാരിക്കുമ്പോൾ കള്ളു കുടിച്ചിട്ടുണ്ടോ എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് പ്രൊഗ്നാത്തിസം ഉള്ളത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്.
ഈ നെഗറ്റീവ് കമെന്റും കൊണ്ട് വരുന്നവരോട് എനിക്ക് പറയാൻ ഒന്നേയുള്ളു ഏതെങ്കിലുമൊക്കെ രീതിയിൽ ആളുകൾ ജീവിച്ച് പോയിക്കൊട്ടേ സാമൂഹിക മാധ്യമത്തിൽ ആർക്കും എന്തും എക്സ്പ്രെസ് ചെയ്യാം പക്ഷെ നമ്മുടെ കാരക്ടർ മോശമാക്കുന്ന രീതിയിൽ ഒന്നും പ്രവർത്തിക്കാതിരിക്കുക എന്ന അഭിരാമി പറയുന്നത്.










Manna Matrimony.Com
Thalikettu.Com







