സോഷ്യൽ മീഡിയയിൽ വൻ ആരാധക പിന്തുണയുള്ള കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി. ഇച്ചാപ്പിയുടെ യഥാർത്ഥ പേര് ശ്രീലക്ഷ്മി എന്നാണെങ്കിൽകൂടിയും സോഷ്യൽ മീഡിയയിൽ ഇച്ചാപ്പിയെന്നാണ് അറിയപ്പെടുന്നത്.
അവതരണ ശൈലികൊണ്ട് ഒരു കുഞ്ഞുപെൺകുട്ടിയും അവളുടെ ഇടവും നേടിയെടുത്തത് ലക്ഷ കണക്കിന് ആരാധകരെയാണ്. ആദ്യ കാലങ്ങളിൽ പരിഹാസമായിരുന്നു ഇച്ചാപ്പിയുടെ വീഡിയോകൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് പരിഹാസത്തെക്കാളും കൈയ്യടിയാണ് ശ്രീലക്ഷ്മിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പത്തൊൻപത് വയസ്സുകാരി ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയെ ഫുൾ കൈയ്യിൽ എടുത്തത്.
പലരും കളിയാക്കിയിട്ടുള്ളത് ശ്രീലക്ഷ്മിയുടെ വീടിനെകുറിച്ചായിരുന്നു. ഈ ചെറ്റ കുടിലിൽ ആണോ താമസം അതോ സിംപതി നേടാനായിട്ടാണോ ഈ വീട് പശ്ചാത്തലം ആക്കുന്നത് എന്നുതുടങ്ങി നിരവധി ചോദ്യങ്ങൾ ശ്രീലക്ഷ്മി നേരിട്ടിരുന്നു. ഒപ്പം കുട്ടിയുടെ ശബ്ദത്തെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ വേറെയും. എന്നാൽ അതിൽ ഒന്നും തളരാതെ ശ്രീലക്ഷ്മി വീഡിയോകൾ ചെയ്തുകൊണ്ടേയിരുന്നു.
ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലക്ഷ്മിയും ലോകവും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. വീഡിയോയിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശ്രീലക്ഷ്മി ഒരു നല്ല പാട്ടുകാരി കൂടിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ശ്രീയുടെ ഏറ്റവും ഒടുവിലത്തെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആണ്. പേളി മാണി അടക്കമുള്ള യൂ ട്യൂബർസ് ആണ് ശ്രീലക്ഷ്മിക്ക് ആരാധകർ ആയുള്ളത്. അധികം വൈകാതെ തന്നെ ശ്രീലക്ഷ്മിയെ കാണാൻ ഉള്ള ആഗ്രഹവും അടുത്തിടെ പേളി പങ്കുവച്ചിരുന്നു.
കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആണ് ഡിഗ്രി വിദ്യാർത്ഥിനിയായ ശ്രീലക്ഷ്മി. വീടിന്റെ നെടും തൂൺ എന്ന് വേണമെങ്കിൽ ഈ പത്തൊന്പതുകാരിയെ വിശേഷിപ്പിക്കാം. കാരണം അഞ്ഞൂറ് കെ സബ്സ്ക്രൈബേർസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ശ്രീലക്ഷ്മി. ലക്ഷങ്ങൾ ആകാം ശ്രീലഷ്മി വീഡിയോ പങ്കിട്ടുകൊണ്ട് നേടുക. പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടാണ് ശ്രീലക്ഷ്മിയുടെ പ്രയാണം എന്നത് എടുത്തുപറയേണ്ട കാര്യവും തന്നെയാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ മഹാ ദുരന്തത്തെക്കുറിച്ചും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്ന ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുന്നത്.
മിക്ക ആളുകളും ശ്രീലക്ഷ്മിയോട് ആവശ്യപ്പെട്ടത് പുതിയ വീട് കാണിക്കാൻ ആയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിസം പുതിയ വീടിന്റെ സ്ഥലം ശ്രീലക്ഷ്മി കാണിക്കുകയും ആ വീഡിയോ ട്രെൻഡിങ്ങിൽ ആവുകയും ചെയ്തു. പണിപൂർത്തിയാക്കിയ വീടിന്റെ ദൃശ്യങ്ങൾ ആണ് ശ്രീലക്ഷമി കാണിച്ചത് എങ്കിലും ഇനിയും ഒരുപാട് പണികൾ ബാക്കിയാണ്.
വീടിന്റെ മുറ്റം നിറയെ വെള്ളം കയറികിടക്കുന്നത് കൊണ്ടുതന്നെ അതെല്ലാം ഉയർത്തിയതിന് ശേഷം മാത്രമേ താമസം ഉണ്ടാകൂ. എങ്കിലും അധികം വൈകാതെ തന്നെ അതുണ്ടാകും എന്നാണ് ശ്രീ പറയുന്നത്. ചെറുപ്രായത്തിൽ തന്നെ അധ്വാനത്തിന്റെ ഫലം കണ്ടെത്തിയ കൊച്ചുമിടുക്കിക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ നല്കുന്നത്










Manna Matrimony.Com
Thalikettu.Com







