ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് കൂടെവിടെ. സൂര്യ-റിഷി എന്നീ രണ്ട് വ്യക്തികളുടെ കഥയാണ് ഇതിൽ പറയുന്നത്. നിരവധി ആരാധകരാണ് ഇതിന് ഉള്ളത്. പഠനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പെൺകുട്ടിയുടെ കഥയാണ് ഇത്. ഇവളെ പഠിപ്പിക്കാൻ വരുന്ന ഒരു സാർ ആണ് ഋഷി. വളരെ നല്ല രീതിയിൽ ആണ് പരമ്പരയുടെ കഥ മുന്നോട്ട് പോകുന്നത്.
സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൻഷിദ ആണ്. ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ ബിബിൻ ജോർജും. ഈ ജോഡികളെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഇവർ ഒരുമിച്ചു വരുന്ന സീക്വൻസുകൾ കാണുവാൻ ആരാധകരുടെ ഉന്തുംതള്ളും ആണ്. സൂര്യയ്ക്ക് മികച്ച പിന്തുണയാണ് ഋഷിയിൽ നിന്നും ലഭിക്കുന്നത്.
ഇവർ രണ്ടുപേരും ചെറുതായി പ്രണയത്തിലാവുന്നുണ്ട്. വളരെ ഉജ്വലമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയാണ് പരമ്പര ഇപ്പോൾ. നടി അൻഷിത ഇപ്പോൾ തൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്. ആ കഥാപാത്രവും താനും ഒരുപാട് വ്യത്യസ്തമാണ് എന്ന് താരം പറയുന്നു. തനിക്ക് ഇനിയും സീരിയൽ ചെയ്യണമെന്ന ആഗ്രഹവും അൻഷിത പറയുന്നു. ഉമ്മയുടെ വലിയ സ്വപ്നത്തെ കുറിച്ചും താരം പറയുന്നുണ്ട്.
ഒരു ഹോട്ടൽ തുടങ്ങണം എന്നാണ് ഉമ്മയുടെ ആഗ്രഹം. ഉമ്മ നല്ലൊരു കുക്കാണ് എന്നും താരം കൂട്ടിച്ചേർത്തു. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. ഒരു സമയങ്ങളിൽ ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഏറെ ഇഷ്ടം. താരം പറയുന്നു.










Manna Matrimony.Com
Thalikettu.Com







