മലയാള സീരിയലിൽ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ചന്ദ്ര ലക്ഷ്മൺ. ‘സ്വന്തം’ സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒന്നാണ്.വില്ലത്തിയിൽനിന്നും ‘സ്വന്തം സുജാത’ പരമ്പരയിലെ സുജാതയിലൂടെ മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ. താരത്തിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
എന്നാണ് വിവാഹം എന്നുള്ള ആരാധകരുടെ നിരന്തരമായി ഉള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചന്ദ്ര ഇപ്പോൾ നൽകിയിരിക്കുന്നത്. താൻ വിവാഹിതയാകാൻ പോകുന്ന കാര്യമാണ് താരം വെളിപ്പെടുത്തുന്നത്. ചന്ദ്രയെ ജീവിത സഖിയാക്കുന്നത് പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ടോഷ് ക്രിസ്റ്റിയാണ്.
തന്‍റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അന്ത്യമാവുകയാണെന്ന് ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. “അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്. ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
View this post on Instagram
എന്‍റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. ഞങ്ങളെ അനുഗ്രഹിക്കുക. പ്രാര്‍ഥനകളില്‍ ഓര്‍ക്കുക. വഴിയേ എല്ലാം അറിയിക്കാം”, ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്‍തുകൊണ്ടാണ് ചന്ദ്രയുടെ പോസ്റ്റ്. ഇരുവരും കൈകള്‍ കോര്‍ത്തിരിക്കുന്നതിന്‍റെ ചിത്രവുമുണ്ട്.










Manna Matrimony.Com
Thalikettu.Com







