യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെ മുരളീധരന്‍ എംപിക്ക് സാധ്യതയേറി. ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മറികടന്ന് പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്.
മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
നേരത്തെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെ കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാവാന്‍ വിമൂകത പ്രകടിപ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുരളി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com






