ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന

ഗ്രൂപ്പ് ജെ യിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിനാണ് അർജന്റീന ജയിച്ചത്. 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്നായിരുന്നു ആദ്യ ഗോൾ.

ഈ ഗോളോടെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോൾ. ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ പതിനെട്ടാം ഗോൾ.

ജയത്തോടെ അർജന്റീന റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തിരുന്നു. ആ മത്സരത്തിൽ മൂന്ന് ഗോളും നേടിയത് മെസിയായിരുന്നു.

 

Exit mobile version