ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ “ഗുരുവർഷം166” വെബിനാർ രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു

പാലക്കാട്: ശ്രീനാരായണ ഗുരുദേവന്റെ 166 മത് ജയന്തി മലമ്പുഴ ഗുരുമന്ദിര സമിതിയുടെ നേതൃത്വത്തിൽ ഗുരു മന്ദിരത്തിൽ ഗുരുപൂജയോടെ ആരംഭിച്ചു.തുടർന്ന് സോഷ്യൽ മീഡിയ വഴി നടക്കുന്ന ഓൺലൈൻ സെമിനാർ ആലത്തൂർ എംപി രമ്യഹരിദാസ് ഉദ്ഘാടനം ചെയ്തു .

മന്ദിരം പ്രസിഡണ്ട് എ ഷിജു അദ്ധ്യക്ഷനായിരുന്നു.തുടർന്ന് ഷാഫി പറമ്പിൽ എംഎല്‍എ, പാലക്കാട് നഗരസഭ വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ ,മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരരാമചന്ദ്രൻ ,മലമ്പുഴ ബ്ലോക്ക് മെമ്പർ സുബ്രഹ്മണ്യൻ,മലമ്പുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഇ.വി. കോമളം,ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് സി.ജി. മണി, സിപിഐ മഹിളാസംഘം ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ,cpm മുണ്ടൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി ഗോകുൽദാസ്,ന്യൂനപക്ഷ മോർച്ച ജില്ലാ ജന: സെക്രട്ടറി വിനോ പോൾ, എസ്എന്‍ഡിപിയൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പ്രേമകുമാരി ശിവദാസ് ,യൂത്ത് കോൺഗ്രസ് ജില്ലാ ജന: സെക്രട്ടറി വിനോദ് ചെറാട്, സിപിഎം എല്‍ സി സെക്രട്ടറി സിആര്‍ ഷാജി,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെഎം രവീന്ദ്രൻ, എന്‍എസ്സ് കരയോഗം സെക്രട്ടറി സുരേഷ് കുമാർ, മന്ദിരം സെക്രട്ടറി സന്തോഷ് മലമ്പുഴ എന്നിവർ പങ്കെടുത്തു.
സാഹിത്യസായാഹ്നം നടക്കുന്നു. പ്രസ്തുത പരിപാടിയിൽ മാധ്യമ പ്രവർത്തകർ ജോസ് ചാലക്കൽ, പി.സൂരേഷ ബാബു, ആര്‍. ശിവദാസ്സ്, സി.ആറുമുഖൻ, കെ. ഭാസ്കരൻ, സിതാര ഉള്ളത്, എംഎസ്. മനീഷ, രാധകുട്ടി ആപ്പുകുട്ടൻ, ജോസ് മലമ്പുഴ എന്നിവർ സംസാരിച്ചു.

Exit mobile version