വലിയ ചിരിയുടെ സ്വർണ നാവുകാരനു ഇന്ന് 103 മത് ജന്മദിനം; ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകൾ അറിയിച്ച് പ്രമുഖർ;

തിരുവല്ല: കേരളത്തിലെ ഏറ്റവും പ്രായം കൂടിയതും ഏറ്റവും കൂടുതൽ കാലം മെത്രാപ്പോലീത്ത ആയും സേവനം അനുഷ്ടിച്ച വലിയ ചിരിയുടെ സ്വർണ നാവുകാരൻ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത തിരുമേനിക്ക് ഇന്ന് 103 മത് ജന്മദിനം. ജന്മദിനാശംസകൾ നേർന്ന് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ രംഗത്തെത്തി.

103 ന്റെ മധുരം പങ്കുവച്ച് മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി അദ്ദേഹത്തെ നേരിൽ കാണുവാൻ എത്തി. വലിയ മെത്രാപ്പോലീത്തക്ക് ജന്മ ദിന ആശംസകൾ നേർന്നു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റും സി എസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പും ആയ ഡോ ഉമ്മൻ ജോർജും രംഗത്തെത്തി.

രാഷ്ട്രീയ സാമുദായിക രംഗത്തെ പലരും അദ്ദേഹത്തെ ഫോണിൽ വിളിച്ചും, മറ്റും ജന്മദിനാശംസകൾ നേർന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മെത്രാപ്പോലീത്ത ആയും സേവനം അനുഷ്ടിച്ച ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വലിയ ചിരിയുടെ സ്വർണ നാവുകാരൻ എന്നാണ് അറിയപ്പെടുന്നത്.

ആത്മീയതക്കൊപ്പം, തമാശകളും പങ്കു വെച്ച് വിശ്വാസികളെ ചേർത്ത് നിർത്തുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. മത സൗഹാർദ്ദത്തിന് ഊന്നൽ കൊടുത്ത അദ്ദേഹത്തിന് ഇപ്പോൾ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും, സഭയുടെ ആത്മീക കാര്യങ്ങളിൽ ഇപ്പോഴും വലിയ പങ്കു വഹിക്കുന്നുണ്ട്.

Exit mobile version