കുവൈറ്റിലെ കത്തോലിക്ക വിശ്വാസികളുടെ തലവനും നോർത്തേൺ അറേബ്യൻ വികാരിയാറ്റിന്റെ അപ്പോസ്തോലിക വികാരിയുമായ ബിഷപ്പ് കാമില്ലോ ബാലിൻ കാലം ചെയ്തു

കുവൈറ്റ്‌: കുവൈറ്റിലെ കത്തോലിക്ക വിശ്വാസികളുടെ തലവനും നോർത്തേൺ അറേബ്യൻ വികാരിയാറ്റിന്റെ അപ്പോസ്തോലിക വികാരിയുമായ ബിഷപ്പ് കാമില്ലോ ബാലിന് ഇറ്റാലിയൻ സമയം രാത്രി പത്തു മണിക്ക് കാലം ചെയ്തു. എഴുപത്തിയാറ് വയസായിരുന്നു.

ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് അദ്ദേഹം കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. 1944 ഇറ്റലിയിലെ പാദുവയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1969ൽ കംബോണി മിഷനറീസ് ഹാർട്ട്‌ ഓഫ് ജീസസ് എന്നാ സന്യാസ സമൂഹത്തിൽ ചേർന്ന് വൈദീകവൃദ്ധി അദ്ദേഹം സ്വീകരിച്ചു. ഈജിപ്ത്, ലെബനോൻ, സുഡാൻ എന്നിവടങ്ങളിലെ വിവിധ പള്ളികളിൽ വികാരിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1990ൽ അദ്ദേഹം മതപഠനത്തിനായി അധ്യാപകരെ പരിശീലിപ്പിക്കുന്നതനിനായി ഒരു കോളേജ് സുഡാനിൽ സ്ഥാപിക്കുകയുണ്ടായി. 2005 ജൂലൈ 14 നു ബെനഡിക് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ കുവൈറ്റിന്റെ കത്തോലിക്ക സമൂഹത്തിന്റെ തലവനായി നിയമിക്കുകയുണ്ടായി. കുവൈറ്റിലെ സാമൂഹ്യ സംസ്‌കാര്യ സന്ധ്യകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. നിയമാനുസൃതമായി ക്രിസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം അഹോരാത്രം പ്രയത്നിച്ചു പോരുകയായിരുന്നു.

വിവിധ ക്രൈസ്‌തവ മേലധ്യക്ഷന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തന്നെ അതിനു ഉത്തമ ഉദാഹരണമാണ്. 2011 മെയ്‌ മാസം അപ്പോസ്തോലിക് കുവൈറ്റ്‌ എന്നുള്ളത് വിപുലപ്പെടുത്തി, കുവൈറ്റ്‌, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യയായി വിപുലപ്പെടുത്തി ഏകദേശം 6900 സ്കയർ കിലോമീറ്ററായി കർമ മേഖലയായി വർധിപ്പിച്ചു, അപോസ്റ്റോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയായി പുനർ നാമകരണം ചെയ്തു അതിന്റെ പ്രഥമ തലവനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ബഹറിൻ ആസ്ഥാനമായി വികാരിയേറ്റിന്റെ ആസ്ഥാന മന്ദിരവും, കത്തീഡ്രൽ ദേവാലയവും അനുബന്ധ കെട്ടിടസമുച്ചയവും അദ്ദേഹത്തിന്റെ സ്വപ്ന സാഷാത്കാരങ്ങളിലൊന്നു മാത്രമായിരുന്നു.

ദ്രുതഗതിയിൽ പണികൾ പുരോഗമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ വിടവാങ്ങൽ. സാഹിത്യ മണ്ഡലങ്ങളിൽ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ദ വേസ് ഓഫ് സ്പിരിറ്റ്‌, ഹിസ്റ്ററി ഓഫ് ചർചച് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇവ അറബിയിലോട്ടു പിന്നീട് വിവർത്തനം ചെയ്യുകയുണ്ടായി. കുവൈറ്റിലെ കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട വിവിധ സംഘടനകൾക്ക് അദ്ദേഹം നിര്ലോഭമായി സഹായ സഹകരണങ്ങൾ നൽകുകയുണ്ടായി.

അവരുടെ വിവിധ പ്രശ്നങ്ങളിൽ മാർഗ നിർദ്ദേശങ്ങൾ നൽകുവാനും അവയൊക്കെ ഏകോപിച്ചു അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. തന്റെ കർമ്മ മണ്ഡലങ്ങളിൽ ഇന്ത്യക്കാരിൽ പ്രത്യേകിച്ച് മലയാളികളളോടും ഗോവക്കാരോടുമായുള്ള ബന്ധം വളരെ പ്രസിദ്ധമാണ്. കുവൈറ്റിൽ വിവിധ മേഖലകളിൽ ക്രൈസ്തവർക്ക് ആരാധന സൗകര്യം അദ്ദേഹത്തിന്റെ ശ്രമഫലമായി നേടുകയുണ്ടായി.

വിവിധ ഇന്ത്യൻ സന്യസ്ത സമൂഹത്തിലെ നിരവധി വൈദീകർ ഇന്ന് നോർത്തേൺ അറേബ്യൻ വികാരിയേറ്റിന്റെ കിഴിൽ പ്രേഷിത വേലയിൽ ഏർപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മലയാളികോളോടുള്ള സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് കുവൈറ്റിന്റെ വികാരി ജനറലായ ബഹു. പീറ്റർ അച്ഛൻ. കുവൈറ്റിലെയും, ബഹറൈനിലെയും, സൗദി അറേബ്യയിലെയും, ഖത്തറിലെയും രാജകുടുംബങ്ങളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തി ബന്ധം അദ്ദേഹത്തിന്റെ ഭരണ ന്യപുണ്യത്തിന്റെ തെളിവാണ്.

അദ്ദേഹത്തിന്റെ വിയോഗം വിവിധ ഭരണ സിരാകേന്ദ്രങ്ങളിൽ ഞെട്ടലുളവായിട്ടുണ്ട്. കുവൈറ്റിലെ പ്രമുഖരും, ഗൾഫിലെ വിവിധ മേഘലയിലുള്ളവർ അനുശോചന പ്രവാഹവുമാണിപ്പോൾ. നാഥനെ നഷ്ടപ്പെട്ട കുവൈറ്റിലെ കത്തോലിക്ക സമൂഹം വിവിധ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ വേളയിൽ തികച്ചും ശോകമൂകമായിട്ടുള്ള അവസ്ഥയിലാണ് ആസ്ഥാന കാര്യാലയം. അദ്ദേഹത്തിന്റെ കബറടക്കം പിന്നീട് റോമിൽ നടത്തപ്പെടും. – (ജയൻ ചെറിയമഠം)

Exit mobile version