ഭഗവാനും ഭാഗവത പ്രചാരണത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതം ചുവർച്ചിത്രങ്ങളിലൂടെ ഗണപതി ക്ഷേത്രത്തിൽ

മള്ളിയൂർ:  ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജീവിതം ചുവർച്ചിത്രങ്ങളിലൂടെ യാഥാർഥ്യമാകുന്നു.  മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത സന്ദർഭങ്ങൾ മഹാഗണപതി ക്ഷേത്രത്തിലെ ചുറ്റുമതിലിന്റെ ഉൾവശത്തു ആലേഖനം ചെയ്തിരിക്കുന്നു. അനിൽ ചിറക്കടവാണ് 15 ചിത്രങ്ങളിലൂടെ ഭാഗവതഹംസത്തിന്റെ ജീവിതം വരച്ചത്.

അനിലിന്റെ ശിഷ്യരായ കൃഷ്ണവേണി ജയകുമാർ, ശുഭ.എസ്.നാഥ്, ഷിബു എന്നിവരും ചിത്രരചനയിൽ പങ്കാളികളായി. ക്ഷേത്രത്തിന്റെ മുൻഭാഗത്തെ മതിലിലും ഒരു വശത്തെ മതിലിൽ ഭാഗികമായും ഇവ വരച്ചു പൂർത്തിയാക്കി. 2 വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് അക്രിലിക് പെയിന്റ് ഉപയോഗിച്ച് ചിത്രങ്ങൾ പൂർത്തിയായത്. മള്ളിയൂർ ജയന്തി ദിനമായ ഫെബ്രുവരി 2ന് ഇവ സംഭാവന ചെയ്യും . ക്ഷേത്രമതിലിനു ഉൾഭാഗത്തു പൂർണമായും ചുവർച്ചിത്രം വരച്ചു പൂർത്തിയാക്കാനാണ് തീരുമാനമെന്നു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ പറഞ്ഞു. രണ്ടാം ഘട്ടം താമസിയാതെ ആരംഭിക്കും.

Exit mobile version