അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇലക്ഷൻ; അസ്സംബ്ലീസ്‌ ഓഫ് ഗോഡിനെ ഇത്തവണ ആര് ഭരിക്കും ?

കൊല്ലം: പുനലൂർ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇലക്ഷൻ ഈ മാർച്ച് മാസം 22 നു നടക്കും. ഇതിനോടനുബന്ധിച്ചാണ് തുടർവർഷങ്ങളിലേക്കുള്ള എക്‌സിക്യൂട്ടിവ് കമ്മറ്റിയെ തീരുമാനിക്കുക. ടി ജെ സാമുവേൽ, പി എസ് ഫിലിപ്പ് പാനലുകളാണ് എ ജി ഇലക്ഷനിൽ സ്ഥിരമായി മത്സരിക്കാറുള്ളത്. പി എസ് ഫിലിപ്പിന്റെ മരണശേഷവും പി എസ് ഗ്രൂപ്പുകൾ അസ്സംബ്ലീസ്‌ ഓഫ് ഗോഡിൽ സജീവമാണ്.

അവസാനമായി പി എസ് ഫിലിപ് പാനലായിരുന്നു സൗത്ത് ഇന്ത്യ അസ്സംബ്ലീസ്‌ ഓഫ് ഗോഡിനെ ഭരിച്ചിരുന്നത്.  അന്ന് പി എസ് പാനലിലുണ്ടായിരുന്നവരിൽ ചിലർ ഇത്തവണ ടി ജെ പാനലിലേക്ക് മാറുകയും ചെയ്തു.

ഇത്തവണ സൂപ്രണ്ട് സ്ഥാനത്തേക്ക് പാസ്റ്റർ ടി ജെ സാമൂവൽ തന്നെയാണ് മത്സരിക്കുന്നത്. അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ നിർണായക സ്വാധീനം ഉള്ളയാളാണ് പാസ്റ്റർ ടി ജെ സാമൂവൽ. ടി ജെ സാമൂവേലിനു എതിരായി പി എസ്  പാനലിൽ മത്സരിക്കുന്നത് പാസ്റ്റർ കെ ജെ മാത്യു ആണ്.  പാസ്റ്റർ കെ ജെ മാത്യുവും പ്രസിദ്ധനായ പ്രാസംഗികനും, ബൈബിൾ കോളേജ് അധ്യാപകനുമാണ്.

ഗ്രൂപ്പിസം ഇല്ല എന്ന രീതിയിലാണ് പാസ്റ്റർ കെ ജെ മാത്യു മത്സരിക്കുന്നതെന്നാണ് ഉയർന്ന കേട്ട ഒരു വാദം.

അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്ക് ടി ജെ ഗ്രൂപ്പിൽ മത്സരിക്കുന്നത് പാസ്റ്റർ ഐസക്ക് വി മാത്യു ആണ്. കേരളത്തിലെ പേര് കേട്ട കൗൺസലറും, ബൈബിൾ കോളേജ് അധ്യാപകനുമാണ് ഐസക് വി മാത്യു.  എതിർ പക്ഷത്തു പി എസ് പാനലിൽ പാസ്റ്റർ ടി വി തങ്കച്ചൻ ആണ് മത്സരിക്കുന്നത്. ടി വി തങ്കച്ചനും തരക്കേടില്ലാത്ത വോട്ട് നേടുമെന്ന് പി എസ് പക്ഷം കരുതുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ടി ജെ പാനലിൽ തോമസ് ഫിലിപ്പും, പി എസ് പാനലിൽ ടി വി പൗലോസുമാണ്. പി എസ് പാനലിൽ നിന്നും ഇത്തവണ ടി ജെ പാനലിലേക്ക് മറുകണ്ടം ചാടിയതാണ് തോമസ് ഫിലിപ്പ്. അതിനാൽ തന്നെ സെക്രട്ടറി സ്ഥാനം ആർക്ക് ലഭിക്കുമെന്ന് നിർണയിക്കുവാൻ ഇരു പാനലിനും ബുദ്ധിമുട്ടുണ്ട് .

ട്രെഷറർ, കമ്മറ്റി അംഗങ്ങൾ എന്നീ സ്ഥാനത്തേക്ക് ഇരു പാനലിൽ നിന്നും മത്സരിക്കുന്നത് പുതുമുഖങ്ങൾ ആണ്. ടി ജെ പാനലിൽ പി കെ ജോസ് ട്രഷറർ ആയും, പി ബേബി കമ്മറ്റി അംഗമായുമാണ് മത്സരിക്കുന്നത്. മറിച്ച് പി എസ് ഗ്രൂപ്പിൽ കെ വൈ വിൽഫ്രഡ് രാജ് ട്രഷറർ ആയും, ഷൈജു തങ്കച്ചൻ കമ്മറ്റി അംഗമായും മത്സരിക്കുന്നു.

പുതുമുഖങ്ങളായതിനാൽ ഇവരുടെ ഭരണ രീതികളും, പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ മാത്രമേ അനുഭവിച്ചറിയാൻ പാസ്റ്റർമാർക്കും, വിശ്വാസികൾക്കും സാധിക്കൂ. അതിനാൽ തന്നെ ട്രഷറർ, കമ്മറ്റി അംഗ തിരഞ്ഞെടുപ്പിൽ വിശ്വാസികളും, പാസ്റ്റർമാരും ഗ്രൂപ്പ് നോക്കി വോട്ട് ചെയ്യുവാണ് സാധ്യത.

അങ്ങനെ കണക്ക് കൂട്ടിയാൽ ഇരു പക്ഷത്തിലേക്കും വോട്ടുകൾ മാറി മറിയുവാൻ സാധ്യതയുണ്ട് . ട്രഷറർ, കമ്മറ്റി അംഗ തിരഞ്ഞെടുപ്പിൽ പി എസ് പക്ഷത്തിനും തരക്കേടില്ലാത്ത വോട്ടുകൾ ലഭിക്കുവാൻ സാധ്യതയുണ്ടന്ന വിലയിരുത്തലുകളും അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സമൂഹത്തിലുണ്ട്.

ഗ്രൂപ്പിസത്തിനു അറുതി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ വോട്ടുകളും, തങ്ങൾക്ക് സ്വാഭാവികമായി ലഭിക്കേണ്ട വോട്ടുകളും ചേർത്താൽ സൂപ്രണ്ട് സ്ഥാനം തങ്ങൾക്ക് ലഭിക്കുമെന്നാണ് പി എസ് പക്ഷം കണക്കുകൂട്ടുന്നത്. ഭരണമാറ്റം പ്രതീക്ഷിക്കുന്നവരുടെയും, തങ്ങൾക്കുള്ള നിർണായക സ്വാധീനം അവസരപ്പെടുത്തിയുള്ള വോട്ടുകളും ചേർത്താൽ സൂപ്രണ്ട് സ്ഥാനം പിടിച്ചെടുക്കാമെന്ന് ടി ജെ ഗ്രൂപ്പും കണക്ക് കൂട്ടുന്നു.

Exit mobile version