മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞം ഫെബ്രുവരി 2 നു സമാപിക്കും.

മള്ളിയൂർ:  മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞത്തിന് തുടക്കം. മള്ളിയൂർ ജയന്തി ദിനമായ ഫെബ്രുവരി 2 വരെയാണ് ആഘോഷം. തൃശൂർ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ വിഗ്രഹ പ്രതിഷ്ഠ നിർവഹിച്ചു. കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിച്ചു.

മോൻസ് ജോസഫ് എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വെൺമണി കൃഷ്ണൻ നമ്പൂതിരി, മുംബൈ ചന്ദ്രശേഖര ശർമ, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. മള്ളിയൂർ മഹാഗണപതി ക്ഷേത്ര പരിസരത്ത് ഒരുക്കിയ കൂറ്റൻ വേദിയിലാണ് ഏകോന ശതക്രതു നവാഹ യജ്ഞം നടക്കുന്നത്. മഹാഗണപതി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ നിന്ന് ആചാര്യന്മാരുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വിഗ്രഹം വേദിയിലേക്ക് ആനയിച്ചു.

99 ആചാര്യന്മാർ ഒരു യജ്ഞവേദിയിൽ സംഗമിച്ചു ഭാഗവത പാരായണം നടത്തിയത് അത്യപൂർവ കാഴ്ചയായി മാറി. പാലഞ്ചേരി നവീൻ ശങ്കർ മാഹാത്മ്യ പാരായണം നടത്തിയതോടെ 9 ദിവസം നീണ്ടുനിൽക്കുന്ന യജ്ഞത്തിനു തുടക്കമായി.  കോട്ടയം തിരുനക്കര സ്വാമിയാർമഠം ശ്രീശങ്കര ആധ്യാത്മിക പീഠം വിദ്യാർഥികൾ വേദപാരായണം നടത്തി.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെൺമണി കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് ശതക്രതു നവാഹ യജ്ഞത്തിന്റെ മുഖ്യ ആചാര്യന്മാർ.  ദിവസവും രാവിലെ 5.30 മുതൽ വൈകിട്ട് 7 വരെയാണ് യജ്ഞം. ഫെബ്രുവരി 2ന് 11നാണ് ജയന്തി സമ്മേളനം.

Exit mobile version