നൂറ്റിനാല്പത്തഞ്ചാമത് മന്നം ജയന്തി ആഘോഷം ജനുവരി രണ്ടിന് പെരുന്നയിൽ; ഒമൈക്രോൺ പശ്ചാത്തലത്തിൽ ലളിതമായ ആഘോഷങ്ങൾ മാത്രം

ചങ്ങനാശ്ശേരി: നായർ സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ നൂറ്റിനാല്പത്തഞ്ചാമത് ജയന്തി ദിനാഘോഷം പെരുന്നയിൽ ജനുവരി 2ന് ലളിതമായ ചടങ്ങുകളോടെ നടക്കും. പെരുന്ന എൻ.എസ്.എസ്. ആസ്ഥാനത്തെ മന്നം സമാധി മണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും സംസ്ഥാനത്തെ കരയോഗങ്ങളിലും ജന്മദിനാചരണം ലളിതമായി നടക്കും

ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്നയിലെ ആസ്ഥാനത്ത് വിപുലമായി ജയന്തി
ദിനാചരണം സംഘടിപ്പിക്കാനിരുന്നതാണ്. ഒമൈക്രോൺ ആശങ്കയെ തുടർന്ന് പരിപാടികൾ ലളിതമാക്കി. ജനുവരി രണ്ടിനു രാവിലെ 11ന് എല്ലാ കരയോഗകേന്ദ്രങ്ങൾക്കു മുൻപിലും നിലവിളക്ക് തെളിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും.

പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന നടക്കും. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് സമുദായാംഗങ്ങൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു.

 

Exit mobile version