മ​ല​പ്പു​റം കാ​ളി​കാ​വി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​ക്കാ​ന്‍ അ​ന്പ​തം​ഗ സ്പെ​ഷ​ൽ ടീം; ​കു​ങ്കി​യാ​ന​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ചു

മ​ല​പ്പു​റം: കാ​ളി​കാ​വി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​ക്കാ​നു​ള്ള ദൗ​ത്യ​വു​മാ​യി വ​നം വ​കു​പ്പ്. ചീ​ഫ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50 അം​ഗ റാ​പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മാ​ണ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.

ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച കു​ങ്കി​യാ​ന​ക​ളെ വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ല്‍നി​ന്നു സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ടു​വ​യെ നി​രീ​ക്ഷി​ക്കാ​നാ​യി ഇ​ന്ന​ലെ ഈ ​പ്ര​ദേ​ശ​ത്ത് 50 കാ​മ​റ​ക​ള്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച് ഓ​പ​റേ​ഷ​ന്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. മൂ​ന്ന് സം​ഘ​മാ​യി തി​രി​ഞ്ഞാ​ണ് ക​ടു​വ​യ്ക്കാ​യി നി​ല​വി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്

Exit mobile version