ഞാനൊരു മുസ്ലീമാണ്. എൻ്റെ ഭാര്യ ബ്രാഹ്മിണും. എന്റെ യഥാർത്ഥ പേര് ജിന്ന എന്നാണ്. കുട്ടിക്കാലം മുതൽ നടൻ തങ്കവേലിൻ്റെ വീട്ടിലാണ് ഞാൻ വളർന്നത്

തമിഴ് സിനിമയിലെ ഏറ്റവും ഡെഡിക്കേറ്റഡും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ പരിശ്രമം നടത്താറുമുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ജയംരവി. മിനിമം ഗ്യാരന്റിയുള്ള നടന്മാരിൽ ഒരാളാണ് ജയംരവിയെന്നാണ് ആരാധകർ പറയാറുള്ളത്.

സന്തോഷ് സുബ്രഹ്മണ്യം, എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികൾ‌ക്കിടയിൽ ജയംരവി പ്രിയങ്കരനായി മാറിയത്. ‘റീലും റിയലും നേർക്കുനേർ‌…, ആദ്യമായാണ് പൃഥ്വിരാജ് ഇമോഷണലായി ഒരാളെ ഇന്റർവ്യു ചെയ്യുന്നത് കാണുന്നത്’; ആരാധകർ ഇന്ന് കോളിവുഡിൽ ഏറ്റവും തിരക്കുള്ള നായക നടന്മാരിൽ ഒരാൾ കൂടിയാണ് താരം. പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ റോൾ‌ ചെയ്തശേഷം ജയം രവിയുടെ മാർക്കറ്റ് കുതിച്ചുയർന്നു. ഇതിൻ്റെ ഫലമായി അദ്ദേഹത്തിന് ലഭിക്കുന്ന സിനിമാ ഓഫറുകളും വർധിച്ചു. നിലവിൽ ജിനി, മോഹൻരാജയുടെ തനി ഒരുവൻ രണ്ടാം ഭാഗം, ത​ഗ് ലൈഫ് തുടങ്ങി നിരവധി സിനിമകൾ ജയംരവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജയം രവിയുടെ പിതാവ് മോഹൻ തെന്നിന്ത്യൻ സിനിമയിലെ മുൻനിര എഡിറ്ററും നിർമാതാവുമാണ്.

അച്ഛന്റെ സിനിമാ പാരമ്പര്യമാണ് ജയംരവിയെ അഭിനയത്തിലേക്ക് എത്തിച്ചത്. ജയംരവിയെ കൂടാതെ മോഹൻ രാജ എന്നൊരു മകൻ കൂടി അദ്ദേഹത്തിനുണ്ട്. ജയം, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തില്ലലങ്കടി, തനി ഒരുവൻ, എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി തുടങ്ങിയ ചിത്രങ്ങൾ മോഹൻരാജ സംവിധാനം ചെയ്തവയാണ്. രാജയുടെ ഒട്ടുമിക്ക സിനിമകളിലും ജയംരവിയായിരുന്നു നായകൻ. ജയം രവിയുടെ അച്ഛൻ മോഹൻ ഒരു അഭിമുഖത്തിൽ ഭാര്യ വരലക്ഷ്മിയുമായുള്ള പ്രണയത്തെ കുറിച്ചും താൻ വളർന്ന സാഹചര്യത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

ഞാനൊരു മുസ്ലീമാണ്. എൻ്റെ ഭാര്യ ബ്രാഹ്മിണും. എന്റെ യഥാർത്ഥ പേര് ജിന്ന എന്നാണ്. കുട്ടിക്കാലം മുതൽ നടൻ തങ്കവേലിൻ്റെ വീട്ടിലാണ് ഞാൻ വളർന്നത്. അവന്റെ ഭാര്യ വരെ പറയാറുണ്ട്; പക്ഷെ കേൾക്കില്ല; ധ്യാൻ നൽകാറുള്ള മറുപടി; തുറന്ന് പറഞ്ഞ് വിനീത് തങ്കവേലുവിന് കുട്ടികളില്ലാത്തതിനാൽ അദ്ദേഹം എന്നെ ദത്തെടുത്ത് മകനായി വളർത്തി. അദ്ദേഹമാണ് എനിക്ക് മോഹനെന്ന് പേരിട്ടത്. സിനിമ എഡിറ്റിംഗ് പഠിച്ചത് തങ്കവേലിലൂടെയാണ്. ഞാനും ഭാര്യ വരലക്ഷ്മിയും മൂന്ന് തവണ വിവാഹിതരായി.

ഞങ്ങൾ രണ്ടുപേരും മതം മാറി വിവാഹം കഴിച്ചു. വാസ്തവത്തിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് വിവാഹിതരായി. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്നാണ് മോഹ​ൻ പറഞ്ഞത്. ആർതിയാണ് ജയംരവിയുടെ ഭാര്യ. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് അത് പ്രണയമായി മാറി വിവാഹത്തിലേക്ക് എത്തി. ഇരുവർക്കും ഇപ്പോൾ രണ്ട് ആൺമക്കളുണ്ട്.

അതേസമയം ജയംരവി മണിരത്നം ചിത്രം ത​ഗ് ലൈഫിൽ നിന്ന് പിന്മാറിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഡേറ്റ് ക്ലാഷ് തന്നെയാണ് താരത്തെയും കമല്‍ഹാസന്‍ സിനിമയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

Exit mobile version