എന്റെ മുഖമൊന്ന് വാടിയാൽ കണ്ടുപിടിക്കും, ഭാര്യ സ്ട്രിക്റ്റാണ്; മക്കൾക്ക് വേണ്ടി ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്

തമിഴ് സിനിമയിലെ മിനിമം ഗ്യാരന്റിയുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. തമിഴകത്തെ യുവതാരങ്ങളിൽ പ്രധാനിയാണ് നടൻ. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച ശിവകാർത്തികേയൻ ചുരുങ്ങിയ കാലത്തിനുള്ളിലാണ് തമിഴകത്തെ മിന്നും താരമായി മാറിയത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് അദ്ദേഹം നേടിയെടുത്ത നേട്ടങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്.

തമിഴ് സിനിമയിലെ വരുംകാല സൂപ്പർ സ്റ്റാറായാണ് നടനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ‘എന്റെ ഫോട്ടോയ്ക്ക് ഹൽവ സമർപ്പിച്ച് പൂജിക്കുന്ന ആരാധകൻ; പേര് പച്ച കുത്തി; പച്ചക്കറി മാത്രം കഴിച്ച് ഡയറ്റിം​ഗ്’ അതേ സമയം സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടനാണ് ശിവകാർത്തികേയൻ. അച്ഛനെയും ഭാര്യയെയും മക്കളെയും കുറിച്ചൊക്കെ നടൻ പലപ്പോഴും വാചാലനാകാറുണ്ട്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ശിവാകാര്‍ത്തികേയന്‍ പലപ്പോഴും ഇമോഷണലാകാറുണ്ട്.

തന്റെ വളര്‍ച്ച കാണാന്‍ അച്ഛനില്ലാതെ പോയതിലുള്ള വിഷമം നടന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ നടന്റെ പേരിൽ ചില വിവാദങ്ങൾ ഉണ്ടായപ്പോഴും ശക്തമായ പിന്തുണ നൽകി കൂടെ നിന്നത് ഭാര്യയാണ്.

ഇപ്പോഴിതാ പുതിയ ചിത്രം അയലാന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലും ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനായിരിക്കുകയാണ് ശിവകാർത്തികേയൻ. തന്റെ പ്രശസ്തി കാരണം മക്കള്‍ക്ക് ജീവിതത്തില്‍ ചില കാര്യങ്ങൾ മിസ്സായി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് ശിവകാർത്തികേയൻ പറയുന്നു. എല്ലാ അനുഭവങ്ങളും അവർക്കുണ്ടാകണം എന്നത് തന്റെയും ഭാര്യയുടെയും തീരുമാനമാണെന്ന് നടന്‍ പറയുന്നു. ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കില്ല, അനുഭവിച്ച് തന്നെ അറിയണമെന്നാണ് നടന്‍ പറയുന്നത്. എഞ്ചിനീയറായ അനിലുമായുള്ള വിവാഹം, ഡോക്ടറാകാൻ ആഗ്രഹിച്ച പെൺകുട്ടി, ആത്മവിശ്വാസം ഇല്ലാതിരുന്ന ജാസ്മിൻ മേരി! ഭാര്യയാണ് തനിക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകുന്ന ആളെന്നും ശിവകാർത്തികേയൻ പറയുന്നു.

‘ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഡൗണായി ഇരുന്നാല്‍, അത് അവളോട് പോയി പറഞ്ഞ് വിഷമിപ്പിക്കാറില്ല. എന്നാൽ എന്റെ മുഖമൊന്ന് വാടിയാൽ അവൾ കണ്ടുപിടിക്കും. ഇരുന്ന് സംസാരിച്ച് ആശ്വസിപ്പിക്കുന്ന പതിവില്ല, ഒറ്റവാക്കില്‍ മോട്ടിവേറ്റ് ചെയ്യാനായി എന്തെങ്കിലും പറഞ്ഞ് അങ്ങ് പോകും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്,’ ‘ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കും. നന്നായിട്ടുണ്ട്, സൂപ്പറാണ് എന്നൊക്കെ അവളുടെ വായില്‍ നിന്ന് കേള്‍ക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്. ഞാന്‍ ആര്‍ക്കെങ്കിലും നല്ലത് ചെയ്യുന്നുണ്ടെങ്കിൽ അതാണ് അവളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം. അങ്ങനെ ചെയ്താല്‍ അവൾ വന്ന് പ്രശംസിക്കും. അത് അവൾക്കും സന്തോഷം നൽകുന്ന കാര്യമാണ്,’ ശിവകാർത്തികേയൻ പറയുന്നു. ‘അവൻ നല്ലവനായിരുന്നു… ഒരിറ്റ് കണ്ണീർ വീഴ്ത്താതെ കണ്ട് തീർക്കാനാവില്ല’;

സിനിമ പരാജയപ്പെട്ടാൽ ഒന്നും പറയില്ല. ഞാൻ ഡൗണ്‍ ആയിരിക്കുകയാകും എന്നവള്‍ക്ക് അറിയാം. കുറച്ച് ദിവസം കഴിഞ്ഞ് വന്ന് ചോദിക്കും, ‘എന്തിനാണ് അത് ചെയ്തത്, നിങ്ങള്‍ അങ്ങനെയൊന്നും ചെയ്യാത്തതല്ലേ’ എന്നൊക്കെ. പറയേണ്ടത് വളരെ കൃത്യമായി പറയാനും ആര്‍തിയ്ക്ക് അറിയാമെന്ന് ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. ‘ആര്‍തി ഭയങ്കര സ്ട്രിക്ട് ആണ്, സീരിയസ് ആണ്. മകന്‍ അവളെ പോലെയാണ്, പെട്ടന്നൊന്നും പേടിച്ച് തകര്‍ന്നു പോകില്ല. മകള്‍ എന്നെപ്പോലെ ഇമോഷണലി വീക്കാണ്. ഭാര്യയോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കാറൊന്നും ഇല്ല, അവള്‍ക്കറിയാം ഇഷ്ടമാണ് എന്ന്. പതിവില്ലാതെ പോയി ഐ ലവ് യു എന്നൊക്കെ പറഞ്ഞ് പോയാല്‍, ‘സുഖമില്ലേ, ഡോക്ടറുടെ അടുത്ത് പോകണോ’ എന്നൊക്കെ ചോദിക്കും,’ എന്നും ശിവകാർത്തികേയൻ അഭിമുഖത്തിൽ പറഞ്ഞു. ആർ രവികുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് ശിവകാർത്തികേയന്റെ അയാലൻ.

Exit mobile version