കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ; പിടിയിലായത് തമിഴ്‌നാട്ടിൽ നിന്ന്

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് തമിഴ്‌നാട്ടിലെ തെങ്കാശി പുളിയറയിൽ നിന്ന് പോലീസ് പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടപടി എടുത്തത്.

കൊല്ലം ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. ഇവർ കുട്ടിയുടെ ബന്ധുക്കൾ തന്നെയാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തട്ടിക്കൊണ്ട് പോകൽ സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് എ്‌നനാണ് സൂചന.

നേരത്തെ തന്നെ പോലീസ് രണ്ട് തവണ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫ്‌ളാറ്റിൽ തിരച്ചിൽ നടത്തുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Exit mobile version