കൊല്ലത്ത് മറ്റൊരു കുട്ടിയേയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം, സംഭവം അബിഗേലിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ

കൊല്ലം: കൊല്ലത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ അബിഗേല്‍ സാറയ്ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാന്‍ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരികയാണ്.

ഓയൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകല്‍ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികന്‍ ബിജുവിന്റെ വീട്ടില്‍ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോള്‍ ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും വീട്ടുകാര്‍ പറയുന്നു.

ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ തലയില്‍ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോള്‍ അവര്‍ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു.

ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവര്‍ പറയുന്നു. അതേസമയം, കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ കാണാതായിട്ട് 17 മണിക്കൂര്‍ പിന്നിട്ടു.

Exit mobile version