ഞങ്ങളുടെ പ്രിയ പിതാവ് മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസിന്റെ (തോമാച്ചി -77) വിയോഗത്തിൽ കടന്നുവരികയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി

മാങ്ങാനം: കഴിഞ്ഞ ദിവസമാണ് ഞങ്ങളുടെ പ്രിയ പിതാവ് മാങ്ങാനം കക്കത്തുംകുഴിയിൽ സി റ്റി തോമസ് (തോമാച്ചി – 77 ) നിത്യതയിൽ പ്രവേശിച്ചത്. ഞങ്ങളുടെ പിതാവിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ ദുഖത്തിലായിരുന്ന ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയും കടന്ന് വരികയും ചെയ്ത ഏവർക്കും നന്ദി അറിയിക്കുന്നു.

സംസ്ക്കാര ശ്രുശൂഷക്ക് നേതൃത്വം നൽകിയ ഐ പി സി കോട്ടയം സെന്റർ ഡിസ്ട്രിക്ട് പാസ്റ്റർ . റെവ. ജോയ് ഫിലിപ്പ്, മാങ്ങാനം ഐ പി സി ഗിൽഗാൽ സഭ പാസ്റ്റർ റെവ. വി എൻ വര്ഗീസ്. ഐ പി സി കോട്ടയം സൗത്ത് സെന്റർ സെക്രട്ടറി വിൻസി ജി ഫിലിപ്പ്, ഐ പി സി കോട്ടയം സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് റെവ . സുധീർ വർഗീസ്, ഐ പി സി ഗിൽഗാൽ സഭ മുൻ പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവരോടും..

പുതുപ്പള്ളി മൗണ്ട് താബോർ ചർച്ച് പാസ്റ്റർ റെവ. സാബു ആൻഡ്രൂസ്, പുതുപ്പള്ളി മൗണ്ട് താബോർ സഭ വിശ്വാസികൾ, കമ്മറ്റിഅംഗങ്ങൾ എന്നിവരോടും ..

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കറുകച്ചാൽ സെക്ഷൻ പ്രെസ്ബിറ്റർ റെവ. വി ജെ എബ്രഹാം, അസ്സംബ്ലീസ്‌ ഓഫ് ഗോഡ് പുതുപ്പള്ളി സഭാ പാസ്റ്റർ റെവ. കെ എം കുരുവിള, അസ്‌സംബ്ലീസ് ഓഫ് ഗോഡ് പുനലൂർ സെക്ഷൻ സഭ പാസ്റ്റർ റെവ. പി വൈ രാജൻ, അസ്സംബ്ലീസ്‌ ഓഫ് ഗോഡ് അയർക്കുന്നം സഭ പാസ്റ്റർ റെവ. എബ്രഹാം ബേബി എന്നിവരോടും…

ബഹുമാനപ്പെട്ട കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റ് വി റ്റി സോമൻകുട്ടി, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പത്ര മാധ്യമ രംഗത്തെ സൃഹൃത്തുക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മറ്റു പഞ്ചായത്ത് അധികൃതർ എന്നിവരോടും…

പ്രവാസി ലീഗൽ സെൽ (യൂ കെ ചാപ്റ്റർ) വൈസ് പ്രസിഡന്റ് പ്രവീൺ കുര്യൻ, മറ്റു പ്രവാസി സംഘടന പ്രതിനിധികൾ, കോട്ടയം ബാർ അസോസിയേഷനിലെ അഡ്വക്കേറ്റുമാർ, വിവിധ സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾ, പുതുപ്പള്ളി പുത്തൻപുര കുടുംബയോഗം, കോട്ടയം മന്ദിരം ആശുപത്രിയിലെ ഡോക്ടർമാർ, നേഴ്‌സുമാർ, ജീവനക്കാർ, വൈദികർ, നാട്ടുകാർ, സൃഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും നിർവഹിച്ച ഗ്രേസ് സ്റ്റുഡിയോ ആൻഡ് കളർ ലാബ് ഇല്ലിവളവ്, ഗാനങ്ങൾ ആലപിച്ച ക്വയർ, മൊബൈൽ മോർച്ചറി, ആംബുലൻസ്, ലൈറ്റ് ആൻഡ് സൗണ്ട്സ് ,തുടങ്ങിയവരോടും ഞങ്ങളുടെ കടപ്പാടും നന്ദിയും അറിയിക്കുന്നു..

ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക..

 

എന്ന്..

ക്രിസ്റ്റിൻ കിരൺ തോമസ്
മാനേജിങ്ങ് എഡിറ്റർ, കേരള ധ്വനി ഡോട്ട് കോം

Exit mobile version