കേരള ധ്വനി ജീവനക്കാർക്ക് പ്രത്യേക ബാർകോഡുകളോട് കൂടിയുള്ള പുതിയ ഐ ഡി കാർഡുകൾ നൽകി.  ആധികാരികത ഓൺലൈനായി പരിശോധിക്കാം

കോട്ടയം: കേരള ധ്വനി മാധ്യമ പ്രവർത്തകർക്ക് ഓൺലൈൻ വെരിഫിക്കേഷൻ സാധ്യമാകുന്ന ബാർകോഡുകളോട് കൂടിയ ഐ ഡി കാർഡുകൾ വിതരണം ചെയ്തു.

കേരള ധ്വനിയിൽ നിന്നും മുൻപ് ജോലി ഉപേക്ഷിച്ചു പിരിഞ്ഞു പോയവർ പഴയ ഐ ഡി കാർഡുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം;

ഐ ഡി കാർഡുകളിൽ നൽകിയിട്ടുള്ള ബാർകോഡുകളുടെ നമ്പറുകൾ കേരള ധ്വനി വെബ്‌സൈറ്റിൽ നൽകിയാൽ പ്രസ്തുത ജീവനക്കാർ കേരള ധ്വനിയുടെ മാധ്യമ പ്രവർത്തകർ ആണോയെന്ന് മനസിലാക്കാം.

മാധ്യമ പ്രവർത്തകരുടെ ആധികാരികത പരിശോധിക്കുവാൻ https://keraladhwani.com/employee-search/ എന്ന ലിങ്കിൽ കയറുകയോ, http://www.keraladhwani.com വെബ്‌സൈറ്റിൽ Employee Search എന്ന പേജ് സന്ദർശിക്കുകയോ ചെയ്യുക.

നൽകിയിട്ടുള്ള Text Box ൽ മാധ്യമ ജീവനക്കാരുടെ ബാർ കോഡിനടിയിൽ നൽകിയിട്ടുള്ള  12 അക്ക നമ്പർ നൽകി സെർച്ച് ചെയ്യുക. ജീവനക്കാരെ സംബന്ധിച്ച ചിത്രം ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഈ സെർച്ചിലൂടെ ലഭിക്കും.

ഉദാഹരണത്തിന് മാനേജിങ്ങ് എഡിറ്ററുടെ ഐ ഡി കാർഡിൽ നൽകിയിട്ടുള്ള ബാർകോഡ് നമ്പറാണ് KD0000284860 എന്ന് കരുതുക. ഇത് നൽകി സെർച്ച് ചെയ്താൽ ആ വ്യക്തി കേരളധ്വനിയുടെ ഒദ്യോഗിക മാധ്യമപ്രവർത്തകനാണോയെന്ന് ചിത്രം സഹിതം വെബ്‌സൈറ്റ് പറഞ്ഞു തരും.

പഴയ കാർഡിൽ പുറകുവശത്ത്  നടുക്കായി വെബ്‌സൈറ്റിന്റെ QR കോഡാണ് നൽകിയിരുന്നത്. എന്നാൽ പുതിയതിൽ അതേ സ്ഥാനത്ത് പുറകുവശത്തു രജിസ്റ്റേർഡ് മാർക്കോടുകൂടിയുള്ള ലോഗോയും, പുറകിൽ ഏറ്റവും താഴെയായി 12 അക്കമുള്ള ബാർകോഡും നൽകിയിരിക്കുന്നു. ഈ ബാർകോഡിന് താഴെയുള്ള 12 അക്ക നമ്പറാണ്  ആധികാരികത പരിശോധിക്കുന്നത്.

Exit mobile version