അല്‍ക്ക മിത്തല്‍ ഒഎന്‍ജിസിയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടര്‍

 

രാജ്യത്തെ ഏറ്റവും വലിയ എണ്ണ, വാതക ഉല്‍പാദക കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഇടക്കാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി അല്‍ക്ക മിത്തലിനെ നിയമിച്ചു. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് അല്‍ക്ക. ഡിസംബര്‍ 31-ന് വിരമിച്ച മറ്റൊരു ഇടക്കാല തലവനായ സുഭാഷ് കുമാറിന് പകരമാണ് അല്‍ക്ക എത്തുന്നത്.

നിയമനം സംബന്ധിച്ചുള്ള പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദേശം കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എസിസി) അംഗീകരിച്ചു.

2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആറ് മാസ കാലയളവിലേക്കോ അല്ലെങ്കില്‍ ഈ തസ്തികയിലേക്ക് സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നത് വരെയോ അല്ലെങ്കില്‍ ഇനിയൊരു ഉത്തരവ് വരുന്നതുവരെയോ ആയിരിക്കും നിയമനം.

കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുണ്ട് അല്‍ക്കയ്ക്ക് 2018 നവംബര്‍ 27-ന് ഒഎന്‍ജിസിയുടെ ബോര്‍ഡില്‍ ചേരുന്ന ആദ്യ വനിതയും അല്‍ക്കയാണ്.

Exit mobile version