നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ ഉത്തർപ്രദേശ്; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ…

ലക്നൗ:  നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തർപ്രദേശ് മന്ത്രിസഭാ നീക്കം. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. എ എൻ ഐ ന്യൂസ് ആണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.

ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽനിന്ന് അനുമതി വാങ്ങണമെന്നു മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു.

നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

Exit mobile version