ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

ആലപ്പുഴ; ആറു ദിവസത്തിനിടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. വൈക്കത്താണ് മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായി മരണവാര്‍ത്ത എത്തിയത്. രണ്ട് സഹോദരന്മാരും അവരില്‍ ഒരാളുടെ ഭാര്യയുമാണ് കോവിഡ് ബാധിച്ചു മരിച്ചത്.

മൂകാംബികച്ചിറയില്‍ ബാലകൃഷ്ണന്‍ (തമ്ബി-64) ആറുദിവസം മുമ്ബാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരന്‍ ബാബു (66)വും മരിച്ചു. ഈ വേര്‍പാട് ഏല്‍പ്പിച്ച വേദനയ്ക്കിടെയാണ് ബാബുവിന്റെ ഭാര്യ നിര്‍മല (61)യുടെ മരണ വാര്‍ത്ത എത്തുന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു നിര്‍മലയുടെ മരണം.

ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിര്‍മല തൊഴിലുറപ്പുപണികള്‍ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തില്‍ നടത്തി. ഒരു കുടുംബത്തിലെ മൂന്നു പേരെ കോവിഡ് കവര്‍ന്നത് വൈക്കത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version