തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.പരോളില്‍ ഇറങ്ങുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിയണമെന്നാണ് നിര്‍ദേശം.
ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കും പരോളില്‍ പോകാന്‍ താല്പര്യമുള്ളവര്ക്കുമാണ് നല്‍കുക. അതേസമയം നിയന്ത്രിത വിഭാഗത്തിലുള്ള തടവുകാര്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവില്ല.
ജയിലില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാന്‍ തടവുകാര്‍ക്കു പരോള്‍ നല്കുന്ന കാര്യം പരിഗണിക്കണമെന്ന് കഴിഞ്ഞ മാസം ജയില്‍ ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
