അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല; നിര്‍ണായക തീരുമാനവുമായി സിപിഐഎം

അഞ്ച് മന്ത്രിമാര്‍ക്ക് മത്സരിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്. ഇപി ജയരാജന്‍, എകെ ബാലന്‍, ജി സുധാകരന്‍, തോമസ് ഐസക്, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവര്‍ സ്ഥാനാര്‍ത്ഥികള്‍ ആവില്ല. സി രവീന്ദ്രനാഥിന്റെ പേര് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നില്ല. മറ്റ് മന്ത്രിമാരുടെ പേരുകള്‍ അതാത് ജില്ലാ കമ്മറ്റികളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇവരെയൊന്നും മത്സരിപ്പിക്കേണ്ടതില്ല എന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.

ചിലര്‍ക്ക് മാത്രമായി ടേം വ്യവസ്ഥ ബാധകമാക്കരുതെന്നാണ് നിര്‍ദ്ദേശം. തുടര്‍ച്ചയായി മത്സരിക്കുന്നവരെ മാറ്റിനിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം ഇപി ജയരാജന്‍ സംഘടനാരംഗത്തേക്ക് കടക്കുന്നു എന്ന മാറ്റം കൂടിയാണ് ഇപ്പോള്‍ ഉള്ളത്. പുതിയ സംസ്ഥാന സെക്രട്ടറിയായി ജയരാജന്‍ ഉടന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം.

രണ്ട് തവണ മത്സരിച്ച 15 ഓളം ആളുകളുണ്ട്. ഇവരില്‍ അനിവാര്യമല്ലാത്ത ആളുകളെയും ഒഴിവാക്കും. എ പ്രദീപ് കുമാര്‍, രാജു എബ്രഹാം എന്നിവര്‍ക്കും സീറ്റില്ല. ഇരുവരും തുടര്‍ച്ചയായി മത്സരിച്ചു വരുന്നവരാണ്.

 

Exit mobile version