മാങ്ങാനം ഗുരുമന്ദിരത്തിനു സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ നടത്തി

മാങ്ങാനം: മാങ്ങാനം ഗുരുമന്ദിരത്തിനു സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ നടത്തി.

വെളിച്ചക്കുറവ് മൂലം, റോഡ് വളയുന്ന ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രികർക്കും രാത്രി സമയങ്ങളിൽ പുതിയ ലൈറ്റ് ഏറെ പ്രയോജനകരമാകും.

ഗുരുജയന്തി, ശിവരാത്രി തുടങ്ങിയ വിശേഷ ദിനങ്ങളിൽ ഏറെപ്പേർ ഒത്തുചേരുന്ന ഗുരുദേവ അങ്ങണവും കൂടുതൽ പ്രകാശപൂർണമാവും.

വാർഡ് മെമ്പർ നന്ദു കൃഷ്ണ സ്വിച്ച് ഓൺ കർമം നടത്തി. പ്രശാന്ത് ശാന്തി (ഗുരുമന്ദിരം), കെ കെ വിജയസിംഹൻ (എസ് എൻ ഡി പി യോഗം മാനേജിങ് കമ്മിറ്റി അംഗം), അപ്പുകുട്ടൻ കരോട്ട് തുടങ്ങിയവർ പങ്കെടുത്തു

Exit mobile version