ശബരിമല വരുമാനം 100 കോടിക്കടുത്ത്; ദിവസം 4 കോടിയോളം വരവ്, മകരജ്യോതി ദര്‍ശിക്കാന്‍ പരമാവധി പേര്‍ക്ക് സൗകര്യമൊരുക്കും

 

ശബരിമല സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്തെത്തി. മകരവിളക്ക് കാലത്ത് മാത്രം ലഭിച്ച വരുമാനം 15 കോടിയാണ്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദര്‍ശനം നടത്തുന്നത്. ദിവസം ഏകദേശം നാല് കോടിയാണ് വരുമാനം വരുന്നത്. നടവരവ്, അപ്പം വില്‍പ്പന, അരവണവിറ്റുവരവ് എന്നിവയെല്ലാം ചേര്‍ത്തുള്ള കണക്കാണിത്.

അതെസമയം മകരവിളക്കിന് സന്നിധാനത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് സജ്ജീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. പരമാവധി തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി

പേട്ട തുള്ളല്‍ കഴിഞ്ഞാല്‍ കൂടുതല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടും. മകരവിളക്ക് വരെ തീര്‍ത്ഥാടകര്‍ സന്നിധാനത്ത് തുടരാനും സാധ്യതയുണ്ട്. മകരജ്യോതി ദര്‍ശിക്കാന്‍ പരമാവധിപേര്‍ക്ക് സൗകര്യമൊരുക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് വിന്യസിക്കും.

Exit mobile version