തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
ഏകദേശം അമ്പതോളം വീടുകള്‍ ഇവിടെ ഉണ്ട്. അടുത്ത വീടുകളിലേയ്ക്കും തീ പടര്‍ന്നുവെന്ന ആശങ്കയാണുള്ളത്. തൊട്ടടുത്തായി ഒട്ടേറെ കടകള്‍ ഉള്ള സ്ഥലമാണിത്. 12 മണിയോടെയാണ് തീ പിടിച്ചത്. സംഭവത്തില്‍ ആളപായമില്ല.
അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്.
പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റകള്‍ സംഭവസ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണ്. ജില്ലാകളക്ടറും ഡിജിപിയും ഉള്‍പ്പെടെയുള്ള ഇന്നതോദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
