രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കില്ല; സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റം, ഗവര്‍ണറെ ചൊടിപ്പിച്ചത് സിന്‍ഡിക്കേറ്റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡിലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം തള്ളിയത് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഡി ലിറ്റ് നല്‍കുന്നത് സിന്‍ഡിക്കേറ്റാണ് തീരുമാനിക്കേണ്ടതെന്നും ഗവര്‍ണറുടേത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെടുത്തത്.

വൈസ്ചാന്‍സലറെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ഡിസംബര്‍ ആദ്യമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിഷയം വിസി അവതരിപ്പിച്ചതോടെ എതിര്‍പ്പുയരുകയായിരുന്നു.

ഗവര്‍ണറുടെ വാക്ക് അനുസരിച്ചാല്‍ അത് കീഴ്വഴക്കമാകുമെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

 

Exit mobile version