കോവളത്ത് മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം; ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

കോവളത്ത് മദ്യവുമായി സ്‌കൂട്ടറില്‍ വന്ന സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസ്റ്റുകളോടുള്ള നയത്തില്‍ മാറ്റം വരണമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. വിവിധ കോണുകളില്‍ നിന്ന് പൊലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ നടപടി.

ഇന്നലെയാണ് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യവുമായി വന്ന വിദേശിയോട് പൊലീസ് ബില്ല് ആവശ്യപ്പെട്ട് തടഞ്ഞുനിര്‍ത്തിയത്. എന്നാല്‍ ബില്ല് വാങ്ങാന്‍ മറന്നെന്ന് അറിയിച്ച സ്റ്റീവിനോട് കുപ്പി വലിച്ചെറിയാന്‍ ആവശ്യപ്പെട്ടു. പിന്നാലെയാണ് പ്രതിഷേധ സൂചകമായി സ്റ്റീവ് മദ്യം ഒഴുക്കിക്കളഞ്ഞത്. തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കാന്‍ ബിവറേജില്‍ നിന്ന് ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.

സംഭവത്തില്‍ തിരുവനന്തപുരം ഡിസിപിയും റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടുണ്ട്.

 

Exit mobile version