മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ . വില്ലൂന്നി ചക്കാലയിൽ പുത്തൻപറമ്പ് അനന്തകൃഷ്ണൻ (30) ആണ് കൊല്ലപ്പെട്ടത് .

മാങ്ങാനം സ്‌കൂൾ കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന യുവാവ് ആണ് കൊല്ലപ്പെട്ടത് . പൂർണമായും കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹം. മാങ്ങാനം തുരുത്തേൽപാലത്തിൽ നിന്നും നരസിംഹസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് സംഭവം.

മരിച്ച അനന്തകൃഷ്ണൻ (വലത്)

സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഒരു മണിക്കൂറിനകം മടങ്ങിയെത്തുമെന്നു യുവാവ് അറിയിച്ചതായി പറയപ്പെടുന്നു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും യുവാവ് മടങ്ങിയെത്തിയില്ല. ഇതിനിടയിലാണ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച വാർത്ത പുറത്ത് വരുന്നത്.

രാത്രി ഏഴുമണിയോടെ കുഞ്ഞിന് പാൽപ്പൊടി വാങ്ങാനായി വീട്ടിൽനിന്നും പുറത്തുപോയി തിരിച്ചു വരുന്നതിനിടെയാണ് സംഭവം.

Related News

പുതുപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കാർ ഡ്രൈവർ മാങ്ങാനം ലക്ഷം കോളനി ചെമ്പകശ്ശേരിൽ ഗ്രെയ്‌സൺ സൈമണിനെ പോലീസ് അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു !!

കുടുംബ പ്രശ്‌നങ്ങളും കടബാധ്യതയെയും തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പുതിയതായി വാങ്ങിയ ഓട്ടോയുടെ ലോൺ അടവ് മുടങ്ങിയിരുന്നു എന്നാണ് വിവരം.

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആദ്യം ദുരൂഹത സംശയിച്ച സംഭവത്തിൽ ഭാര്യാപിതാവിന്റെയും, വീട്ടുകാരുടെയും മൊഴിയിൽ നിന്നും സാമ്പത്തിക ബാധ്യത യുവാവിനെ അലട്ടിയിരുന്നെന്ന് വ്യക്തമാകുകയും ചെയ്തു. ഇതാണ് ആത്മഹത്യയെന്ന പ്രാഥമികനിഗമനത്തിൽ എത്തുവാൻ കാരണം.

റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചത്. സംഭവത്തെ തുടർന്ന് ഈസ്റ്റ് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വില്ലൂന്നി സ്വദേശിയായ ഇയാൾ മാങ്ങാനത്ത് ഭാര്യ വീട്ടിലാണ് താമസിക്കുന്നത്.

Related News

പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത്കാർ ആരാധനക്കിടെ അക്രമം നടത്തിയപ്പോൾ അടൂരിൽ പാസ്റ്റർമാർ കോടതി നിയോഗിച്ച കമ്മീഷനെ കയ്യേറ്റം ചെയ്തു;  നടന്നത് കോടതിയലക്ഷ്യം

കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തിനു സമീപത്ത് നിന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചക്കകം മാങ്ങാനത്ത് നടക്കുന്ന രണ്ടാമത്തെ തീ പടർന്നുള്ള മരണമാണ് ഇത്. അപകടം നടന്ന സ്ഥലത്ത് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക..  ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056 )

Exit mobile version