ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍ സിബിഐക്ക് മുന്നില്‍ മൊഴി നല്‍കും

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മുന്‍പാകെ നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും. തിരുവനന്തപുരത്ത് എത്തിയ ദില്ലിയില്‍ നിന്നുള്ള സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കുക. നാളെ മൊഴി നല്‍കാന്‍ ഹാജരാകാന്‍ നമ്പി നാരായണന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദില്ലി സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് എത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഗൂഢാലോചന കേസില്‍ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍ ഉള്‍പ്പെടെ 18 മുന്‍ ഉദ്യോഗസ്ഥരയൊണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Exit mobile version