ഇറാനില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു. തീവ്രപക്ഷക്കാരും നിലവിലെ ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിയും (60) മിതവാദിയായ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുല്‍നസീര്‍ ഹിമ്മത്തിയും (64) തമ്മിലാണ് പ്രധാന മത്സരം. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ വിശ്വസ്തനായ ഇബ്രാഹിം റയ്‌സിക്കാണ് എക്‌സിറ്റ് പോളുകളും സാധ്യത കല്‍പ്പിക്കുന്നത്. 59 ദശലക്ഷം പേര്‍ക്കാണ് രാജ്യത്ത് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ പിന്‍ഗാമിയാവാന്‍ നാല് പേരായിരുന്നു മത്സര രംഗത്തുള്ളത്.
ഇറാനില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു. തീവ്രപക്ഷക്കാരും നിലവിലെ ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിയും (60) മിതവാദിയായ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുല്‍നസീര്‍ ഹിമ്മത്തിയും (64) തമ്മിലാണ് പ്രധാന മത്സരം. ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ വിശ്വസ്തനായ ഇബ്രാഹിം റയ്‌സിക്കാണ് എക്‌സിറ്റ് പോളുകളും സാധ്യത കല്‍പ്പിക്കുന്നത്. 59 ദശലക്ഷം പേര്‍ക്കാണ് രാജ്യത്ത് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്.
നിലവിലെ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ പിന്‍ഗാമിയാവാന്‍ നാല് പേരായിരുന്നു മത്സര രംഗത്തുള്ളത്. ഇതില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു. ഇതിന് പുറമെ നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനി പക്ഷക്കാരായ പ്രമുഖ നേതാക്കളെ തെരഞ്ഞെടുപ്പു കമ്മീഷന്‍ മത്സരത്തില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. വിലക്ക് മത്സരം പേരിനു മാത്രമാക്കിയെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.
ഇതിന് കൂടാതെ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ഭീഷണിയും ഇത്തവണ നിലനില്‍ക്കുന്നുണ്ട്. പുരോഗമനവാദികളായ ഒരു വിഭാഗമാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. കൊവിഡ് മൂന്നാം വ്യാപനത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട. ഈ സാഹചര്യത്തില്‍ 5.9 കോടി വോട്ടര്‍മാരില്‍ വലിയൊരു പങ്കും വിട്ടുനില്‍ക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, വോട്ടെടുപ്പ് ആരംഭിച്ചതിന് തൊട്ട പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി വെള്ളിയാഴ്ച രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ടെഹ്‌റാനില്‍ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം ജനങ്ങളോട് സമ്മതിദാനവകാശം രേഖപ്പെടുത്താനും ആഹ്വാനം ചെയ്തു. എല്ലാ വോട്ടുകളും രേഖപ്പെടുത്തപെടണം, നിങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് വളരെ പ്രധാനമാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആഹ്വാനം ചെയ്തു.
ആണവക്കരാര്‍ തന്നെയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. 2015 ല്‍ ഇറാന്‍ വന്‍ശക്തികളുമായുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് ട്രംപിന്റെ കാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാര്‍ പുനരുജ്ജീവിപ്പിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കരാറില്‍നിന്നു പിന്മാറണമെന്നാണ് തീവ്ര പക്ഷത്തിന്റെ നിലപാട്. എന്നാല്‍ യുഎസുമായി വീണ്ടും ധാരണ ഉണ്ടാക്കാമെന്ന നിലപാടാണ് മിതവാദികള്‍ മുന്നോട്ട് വയ്ക്കുന്നത്.
40 സ്ത്രീകളടക്കം 600 റോളം പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യഘട്ടത്തില്‍ രംഗത്ത് എത്തിയത്. എന്നാല്‍ ഏഴ് പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു മത്സരിക്കാന്‍ അംഗീകാരം ലഭിച്ചത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ആദ്യ വൈസ് പ്രസിഡന്റ് ഇഷാക് ജഹാംഗിരി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി എന്നിവരാണ് മത്സരിക്കാന്‍ അനുവാദം ലഭിക്കാതിരുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
