സോഷ്യൽ മീഡിയയിൽ ട്രെൻഡായി എ ആർ റഹ്മാൻ മാസ്ക്; വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഫില്‍ട്ടര്‍ ഉള്ള മാസ്ക് പ്രവർത്തിക്കുന്നത് ബാറ്ററിയിലും !!

ചെന്നൈ: ചെന്നൈയിൽ നിന്നും വാക്സീൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം സംഗീത ഇതിഹാസം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

ഈ മാസ്ക് കണ്ടാല്‍ വെറും സിംപിൾ. പക്ഷേ, കാഴ്ചയില്‍ ലളിതമായ ഈ മാസ്കിന്റെ വില കേട്ട് ഞെട്ടിത്തരിക്കുകയാണ് പലരും. 18,148 രൂപയാണ് മാസ്കിന്റെ വില. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്. ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 7 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം.

Exit mobile version