പുതിയ കെപിസിസി പ്രസിഡന്റിന് സ്ഥാനത്തേക്ക് കെ സുധാകരന് സാധ്യതയെറുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാവും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ സുധാകരനാണ് മുന്‍തൂക്കം. താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ആരുടെയും പേര് പറയാനില്ലെന്ന നിസ്സഹകരണ മനോഭാവം തുടര്‍ന്നു. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഹൈക്കമാന്റ് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിനു ശേഷം പാര്‍ട്ടിയെ കൈ പിടിച്ചുയര്‍ത്താന്‍ പറ്റിയ ഒരാള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് താഴെത്തട്ടിലെ വികാരം. അതിനാല്‍ തന്നെ ഗ്രൂപ്പ് നേതാക്കളുടെ നിസ്സഹകരണം ഫലിക്കില്ലെന്ന് ഹൈക്കമാന്റ് കണക്കു കൂട്ടുന്നു.
കെപിസിസി പ്രസിഡന്റിനെ മാത്രം ഉടന്‍ പ്രഖ്യാപിച്ച് സമഗ്ര അഴിച്ചു പണി പിന്നീട് നടത്താനാണ് നിലവില്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. അതേസമയം കെപിസിസി പ്രസിഡന്റ് സാധ്യത ഉയരുന്നു എന്ന പ്രചരണത്തില്‍ കെ സുധാകരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 73ാം പിറന്നാളായിരുന്ന ഇന്നലെ ചില പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് സുധാകരന്‍ പിറന്നാളാഘോഷിച്ചത്
