ലൈം​ഗിക ബന്ധത്തിനിടെ ശബ്ദം അൽപ്പം കുറയ്ക്കാൻ പറ്റുമോ; ദമ്പതികൾക്ക് കത്തയച്ച് അയൽക്കാർ

ലൈം​ഗിക ബന്ധത്തിനിടെ ശബ്ദമുണ്ടാക്കുന്ന ദമ്പതികൾക്ക് മുന്നറിയിപ്പുമായി അയൽക്കാരുടെ കത്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സ്റ്റീഫൻ കന്നിംഗ്ഹാം എന്ന യുവാവാണ് തന്റെ അയൽക്കാരിലാരോ തന്റെ വാതിലിന് മുന്നിൽ കൊണ്ടുവെച്ച കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഫ്ലാറ്റിന്റെ ചുമരുകൾ കനം വളരെ കുറഞ്ഞവയാണെന്നും ലൈം​ഗിക ബന്ധത്തിനിടെ ഉയർന്ന നിലയിൽ ദമ്പതികൾ പുറപ്പെടുവിക്കുന്ന ശബ്ദം തങ്ങൾക്ക് നന്നായി കേൾക്കാനാകുമെന്നും അതിനാൽ ശബ്ദം കുറയ്ക്കണമെന്നുമാണ് വളരെ മാന്യമായി എഴുതിയ കത്തിൽ സ്റ്റീഫന്റെ അയൽക്കാരൻ കുറിച്ചിരിക്കുന്നത്.

26 കാരൻ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ സംഭവം ചർച്ചയാകുകയായിരുന്നു.കത്തിൽ ഇങ്ങനെ പറഞ്ഞു:

“പ്രിയ അയൽക്കാരേ, ഈ കെട്ടിടങ്ങളിലെ മതിലുകൾ നേർത്തതും ശബ്‌ദത്തിന് സഞ്ചരിക്കാവുന്നതുമാണെന്ന് താങ്കളെ സ്നേഹത്തോടെ ഓർമ്മപ്പെടുത്തട്ടെ. ചില സമയങ്ങളിൽ അയൽക്കാർ പറയുന്നത് കേൾക്കേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് കേൾക്കേണ്ടതിനേക്കാൾ കൂടുതൽ ഞങ്ങൾക്ക് കേൾക്കാനാകുമെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

“നാമെല്ലാവരും അയൽക്കാരോട് പരിഗണനയും ബഹുമാനവും പുലർത്തണമെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഏറെ സ്വകാര്യ നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കിടണമെന്ന് ആ​ഗ്രഹിക്കില്ലല്ലോ. അതിനാൽ രാത്രിയിൽ ശബ്ദം കുറയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന് വിനീതമായി ചോദിക്കുന്നു. ശബ്‌ദം സഞ്ചരിക്കുന്ന ഒരു കെട്ടിടത്തിൽ നിങ്ങൾക്ക് അയൽവാസികളുണ്ടെന്ന കാര്യം ശ്രദ്ധിക്കുക.

“മനസ്സിലാക്കിയതിന് നന്ദി
കത്ത് വന്നതിന് പിന്നാലെ താൻ പൊട്ടിച്ചിരിച്ചുപോയി എന്നാണ് യുവാവ് പറയുന്നത്. കത്ത് വായിച്ചതിന് ശേഷം അയൽക്കാർക്ക് ശബ്ദം കേൾക്കാതിരിക്കാനുള്ള ഇയർപ്ല​ഗ് വാങ്ങിക്കൊടുക്കാം എന്നായിരുന്നു തന്റെ ഭാര്യയുടെ പ്രതികരണം എന്നും യുവാവ് പറയുന്നു. എന്നാൽ, അയൽക്കാരിൽ ആരാണ് കത്ത് എഴുതിയതെന്ന് അറിയാത്തതിനാൽ അത് നടക്കില്ലല്ലോ എന്നായിരുന്നു യുവാവിന്റെ പ്രതികരണം.

ട്വിറ്ററിലെ പോസ്റ്റിന് താഴെ ഒരാൾ ഉപദേശിച്ചു: “ഒരു ജോടി ഇയർപ്ലഗുകൾ അവർക്ക് നൽകി നിങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോകുക.” മറ്റൊരാൾ തമാശ പറഞ്ഞു: “എനിക്ക് ആ കുറിപ്പ് ലഭിച്ചാൽ ഞാൻ പ്രകോപിതനാകും! എന്റെ സായാഹ്നത്തിന്റെ ഏറ്റവും മികച്ച 30 സെക്കൻഡ്. അയൽക്കാർക്ക് അൽപ്പം സഹിഷ്ണുത ആവശ്യമാണ്.” മൂന്നാമൻ ഉപദേശിച്ചു: “നിങ്ങൾ രാജ്യം വിടുക, പുതിയ ഐഡന്റിറ്റിയിൽ മറ്റൊരിടത്ത് ജീവിക്കുക. ഇത് ഒരേയൊരു മാർഗ്ഗമാണ്.”

Exit mobile version