ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടില്‍ കയറി നാലംഗ സംഘം ബലാല്‍സംഗം ചെയ്തു; ശേഷം കയ്യില്‍ കരുതിയ കീടനാശിനി ബലമായി കുടിപ്പിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹി : ഹരിയാനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി. സോനിപത്ത് ജില്ലയിലെ കുണ്ട്‌ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ നാലുപേര്‍ പൊലീസ് പിടിയിലായി.

ഓഗസ്റ്റ് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 14,16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. തൊഴിലാളിയായ അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു കുട്ടികള്‍.

മകനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് അമ്മയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം കയ്യില്‍ കരുതിയ കീടനാശിനി ബലമായി കുട്ടികളെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയത്. പാമ്പു കടിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ബോധരഹിതരായതെന്നാണ് അമ്മ അയല്‍ക്കാരോട് പറഞ്ഞത്. ആശുപത്രിയില്‍ വെച്ച് കുട്ടികള്‍ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷം അകത്തു ചെന്നാണ് മരണമെന്നും ക്രൂരമായി പീഡനത്തിന് ഇരയായതായും വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version