മുംബൈ∙ ബ്രിട്ടനിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. മുംബൈയിലും എല്ലാ മുനിസിപ്പൽ കോർപറേഷൻ പരിധികളിലുമാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ചൊവ്വാഴ്ച നിലവിൽ വരുന്ന കർഫ്യൂ ജനുവരി 5 വരെ തുടരും.
യൂറോപ്പിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. മറ്റുള്ളവർ സമാനമായ ഹോം ക്വാറന്റീൻ പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
അതിർത്തി അടച്ച് രാജ്യങ്ങള്‍
ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. ഇറ്റലിയിലും ഓസ്ട്രേലിയയിലും പുതിയ വൈറസ് എത്തിയെന്ന് സ്ഥിരീകരിച്ചു. സൗദിയും കുവൈത്തും അതിര്‍ത്തി അടച്ചു. ഒമാനില്‍ ചൊവ്വാഴ്ച അതിർത്തി അടയ്ക്കും.
കുവൈത്ത് ബ്രിട്ടനില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിരോധിച്ചു. ജനുവരി ഒന്നുവരെ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനിലേയ്ക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഈ മാസം 31വരെയാണ് വിലക്ക്.
