ഫ്‌ലോറിഡയും പിടിച്ചു; ട്രംപിന് സാധ്യതയേറുന്നു: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡനും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ പ്രതീക്ഷ പങ്കുവച്ച് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായക ഇടമായ ഫ്‌ലോറിഡ പിടിച്ച് പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ്. ഫ്‌ലോറിഡയും ഒഹായോയും ട്രംപിനെന്ന് സിഎന്‍എന്‍ പ്രവചിച്ചിരുന്നു. ഇലക്ടറല്‍ വോട്ടുകളില്‍ ബൈഡന്‍ മുന്നിലെങ്കിലും ട്രംപിന് സാധ്യതയേറുന്നു. ഫ്‌ലോറിഡ ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലും പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപ് ലീഡ് നിലനിര്‍ത്തിയിരുന്നു. അരിസോണയില്‍ ഒഴികെ ഉള്ള ഇടങ്ങളിലും ട്രംപ് മുന്നിലായിരുന്നു. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ ഫലം നിര്‍ണായകമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിജയിക്കുമെന്ന എതിരാളികളുടെ അവകാശവാദം തെറ്റാണെന്നും ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം, ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോ ബൈഡനും പ്രതികരിച്ചു. അവസാന വോട്ട് എണ്ണി തീരുന്നതു വരെ കാത്തിരിക്കണം. ഇപ്പോഴും ജയത്തിന്റെ പാതയിലാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പുറത്തുവരുന്ന വിവരം അനുസരിച്ച് ജോ ബൈഡനാണ് നേരിയ മുന്‍തൂക്കം. ജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ വേണമെന്നിരിക്കെ ജോ ബൈഡന്‍ 223 വോട്ടുകള്‍ നേടി. ഡോണള്‍ഡ് ട്രംപ് 212 വോട്ടുകളാണ് നേടിയിരിക്കുന്നത്. നിര്‍ണായമാകുമെന്ന് കരുതിയ ഫ്ളോറിഡയില്‍ ഡോണള്‍ഡ് ട്രംപ് 29 ഇലക്ടറല്‍ വോട്ടുകള്‍ നേടി.

Exit mobile version