ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന് (ADAK) പുതിയ ഭാരവാഹികൾ

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) വാർഷിക ജനറൽ ബോഡി ഒക്ടോബര് 11നു സൂം മീറ്റിംഗിലൂടെ കൂടുകയും 2020-21 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് 2019-20 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്ന് 2020-21 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി
ബി എസ് പിള്ളൈ (രക്ഷാധികാരി)
ബിനു ചേമ്പാലയം (പ്രസിഡന്റ്)
ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്)
ജോൺ വര്ഗീസ് (വൈസ് പ്രസിഡന്റ്)

ഷംസു താമരക്കുളം (വൈസ് പ്രസിഡന്റ്)
ഷാജി പി ഐ (വൈസ് പ്രസിഡന്റ്)
വിപിൻ മങ്ങാട്ട് (ജനറൽ സെക്രട്ടറി)
മനോജ് റോയ് (സെക്രട്ടറി)
ബിജു പാറയിൽ (സെക്രട്ടറി)
വിനീത് പി മാത്യു (സെക്രട്ടറി)
സിനിജിത് ഡി (കൾച്ചറൽ സെക്രട്ടറി)
വിജോ പി തോമസ് (ട്രഷറർ)
സൈജു മാവേലിക്കര (ജോയിന്റ് ട്രഷറർ )
ഐഡിയൽ സലിം (വെൽഫെയർ വിങ് ചെയർമാൻ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സി കൃഷ്ണകുമാർ,ശ്രീകുമാർ പിള്ളൈ,സുനിൽ എസ് എസ്,ജേക്കബ് ചെറിയാൻ,മധു കുട്ടൻ,മധു വെട്ടിയാർ,ജോസ് ജോർജ്, ദിലീപ് കല്ലുമല,അജിത് കല്ലൂരാൻ, വിപിൻ രാജ് നായർ എന്നിവരെയും തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് ബിനു ചേമ്പാലയത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പുതിയ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും പറഞ്ഞു.

Exit mobile version