കുവൈറ്റ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റ് OICC മലപ്പുറം ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും, സാമൂഹിക പ്രവർത്തകനുമായ ബാബു നിലമ്പൂരിന് OICC മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.
OICC കേന്ദ്ര കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ OICC നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങര, മലപ്പുറം OICC ജില്ലാ പ്രസിഡൻ്റ് അലി മുഹമ്മദ്, OICC വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ്തൃ
പ്പൂണിത്തുറ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് അർഷാദ്, ജില്ലാ സെക്രട്ടറി ഈസ്മയിൽ കൂനത്തിൽ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരമായി മൊമൻൻ്റോയും ബാബു നിലമ്പൂരിന് കൈമാറി.
മാണി, ഈപ്പൻ, അലിജാൻ, രാജേഷ് തുടങ്ങിയവരും സംബന്ധിച്ചു.
