പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ (PASTCOS) ഈ വർഷത്തെ കാര്യപരിപാടികൾ.

കുവൈറ്റ്: കോവിഡ് -19 ഭീഷണിയിൽ കുവൈറ്റിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ കാര്യപരിപാടികൾ മുടക്കമില്ലാതെ നടപ്പാക്കാൻ സാമൂഹമാധ്യമങ്ങൾ വേദിയായി.

കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ വിവാഹവാർഷിക ദിനത്തിൽ അംഗങ്ങളെ അനുമോദിക്കാനും ആശംസകളർപ്പിക്കാനും മുൻഗണന നൽകി വരുന്നു.. ലോക്ക് ഡൌൺ കാലത്ത് അംഗങ്ങൾ വീട്ടിൽ ഇരിക്കുന്നതിന്റെ ഭാഗമായി നിരവധി ഓൺലൈൻ പരിപാടികൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്..

പ്രശസ്ത ആർട്ടിസ്റ്റ്  ശ്രീ ശശി കൃഷ്ണൻ ജൂറി ആയിട്ടുള്ള കുട്ടികളുടെ ഓൺലൈൻ ചിത്രരചനാ മത്സരമായിരുന്നു കമ്മിറ്റിയുടെ ആദ്യ പ്രോഗ്രാം . നിരവധി അംഗങ്ങളുടെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

കുട്ടികളുടെ ഓൺലൈൻ   വീക്കിലി ക്വിസ് പ്രോഗ്രാം ആയ -പാസ്‌ക്വിസ് 4- നടത്തി വരുന്നുണ്ട് . കഴിഞ്ഞ തവണ കളിൽ നിന്ന് വ്യത്യസ്തമായി ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക്  പ്രൈസ് കൊടുത്തുകൊണ്ടാണ് മത്സരം തുടരുന്നത് .ശ്രീമതി നിമ അനീഷ്‌ (ലൈബ്രേറിയൻ സെൻട്രൽ സ്കൂൾ അബ്ബാസിയ )ആണ് ക്വിസ് മാസ്റ്റർ .

വീട്ടിൽ ആയിരിക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക ഉല്ലാസം കണക്കിലെടുത്തു മാർച്ച്‌ പകുതിയോടെ ആരംഭിച്ച ക്രീയേറ്റീവ് കിഡ്സ്‌ പ്രോഗ്രാം ശ്രെദ്ധയാകര്ഷിക്കുന്നുണ്ട് . കുട്ടികളെ സീനിയർ , ജൂണിയർ   സബ് ജൂണിയർ വിഭാഗങ്ങളായി തിരിച്ചു ഓരോ വിഭാഗത്തിനും ദിവസേന ഓരോരോ ടാസ്ക്  കൾച്ചറൽ കൺവീനർ ശ്രീ കമൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശ്രീ ടോമി സിറിയക്,  അഡ്വ  സുബിൻ അറക്കൽ അംഗങ്ങൾ ആയിട്ടുള്ള ജഡ്ജിങ് പാനൽ കൊടുക്കുന്നു. ക്രീയേറ്റീവ് കിഡ്സ്‌ പ്രോഗ്രാമിനോട് അനുബന്ധിച്ച കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസുകൾ ശ്രീ ടോമി സിറിയക്,  ശ്രീമതി ലില്ലി സാജു പാറക്കൽ ,  എംബിബിസ്  നാലാം വർഷ വിദ്യാർത്ഥി ആയ ശ്രീ സാൽവിൻ സാജു പാറക്കൽ എന്നിവർ നടത്തി.

സ്ഥാപക പ്രസിഡന്റ്‌ ശ്രീ മോഹൻ ജോർജിന്റെ ഉപദേശത്തോടെ ചാരിറ്റി കളക്ഷൻ നടത്തി ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ  ജോലി ഇല്ലാത്തതും സാലറി കിട്ടാത്തതും ആയ അംഗങ്ങളുടെ കുടുംബത്തെ സഹായിക്കാൻ  15 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി. തുടർ മാസങ്ങളിലും കിറ്റ് വിതരണം തുടരും.

ഈ കോവിഡ്  പ്രതിസന്ധി ഘട്ടത്തിൽ നാട്ടിലേക്കു പോവണോ,  പോയാൽ എന്ത് എന്ന വിഷയത്തെ ആസ്പദം ആക്കി  പ്രമുഖ ലോക സഞ്ചാരി യും സഫാരി ടീവി ഉടമയും   ജേർണലിസ്റ്റും ആയ ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയും പാസ്ടകോസ് അംഗങ്ങളും തമ്മിൽ വേർച്വൽ ആശയ സംവാദം ഏറ്റവും ശ്രെദ്ധ പിടിച്ചുപറ്റി.

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു മാതൃ കോളേജിലെ മലയാളം ഡിപ്പാർട്മെന്റ് ആയി സഹകരിച്ചു അംഗങ്ങൾക്ക് അവരുടെ പങ്കാളികൾക്കും വേണ്ടി ഒരു ഓൺലൈൻ പ്രസംഗ മത്സരം നടത്താൻ ഉള്ള അപേക്ഷ ക്ഷണിച്ചു.

തുടർന്നുള്ള ഏല്ലാ വെള്ളിയാഴ്ച കളിലും ഓരോ വേർചുവൽ മീറ്റിംഗ് സമൂഹത്തിലെ വിവിധ മേഖലയിൽ വ്യെക്തി മുദ്ര പതിപ്പിച്ചവരും ആയി നടത്താൻ തീരുമാനിച്ചു. ആദ്യ പടി ആയി ജൂൺ 5 ന് പ്രമുഖ കൃഷി ഗവേഷകൻ ശ്രീ രാജീവ്‌ കല്ലറക്കൽ ആയിട്ടുള്ള ആശയ സംവാദം. ജൂൺ 12 ന് സൂം  പാസ്ടകോസ് എക്സിക്യൂട്ടീവ് മീറ്റിംഗ്. ജൂൺ 19 ന്  പാസ്ടകോസ് അംഗങ്ങളായ  അഡ്വ  സുബിൻ അറക്കൽ & അഡ്വ ലാൽജി ജോർജ്  എന്നിവർ മോഡറേറ്റർ ആയിട്ടുള്ള അംഗങ്ങൾക്ക്  വേണ്ടി ഉള്ള നിയമവേദി.

കാര്യപരിപാടികൾ പ്രസിഡന്റ്‌ സാജു പാറക്കൽ ,  സെക്രട്ടറി ആശിഷ് ജോസ്,  ട്രഷറർ ജോബിൻസ് ജോൺ , എന്നിവരുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.

Exit mobile version