കോവിഡ് മഹാമാരിക്കെതിരെ മാലാഖമാർ ഒന്ന് ചേർന്ന് പാടി; ആതുരസേവനത്തിലുപരി സംഗീത രംഗത്തും കഴിവ് തെളിയിച്ച് മാലാഖമാർ;

കഴിഞ്ഞ നാളുകളിൽ ലോകമൊട്ടുക്കും നാശം വിതച്ച കോവിഡ്-19 മഹാമാരിക്കെതിരെ ലോകത്തിലെ വിവിധ ആശുപത്രികളിൽ നിന്നും നേഴ്‌സുമാർ യൂണിഫോമിൽ പാടി അവതരിപ്പിച്ച ഗാനം വൈറലാകുന്നു. ലോകത്തിലെ വിവിധ ആശുപത്രികളിൽ നിന്നുമാണ് ഒരു പൂർണ ഗാനം നേഴ്‌സുമാർ പൂർത്തിയാക്കിയത്.

ഇതോടു കൂടി ആതുര സേവനം മാത്രമല്ല, സംഗീത,ഗാനാലാപന രംഗത്തും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് ആഗോള നേഴ്‌സുമാർ. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ആരോഗ്യ മേഖലയിലെ ഇരുപത്തിനാല് നേഴ്‌സുമാരാണ് ഈ ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്നത്.

ഡൽഹിയിലെ കത്തോലിക്കാ വൈദികനായ ഫാദർ മാത്യു കിഴക്കേച്ചിറയാണ് ഈ ഗാനത്തിന്റെ ഡയറക്ടർ. ആശയവും, എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ഇദ്ദേഹം തന്നെയാണ്. സീയോൻ ബെന്നിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത് . ക്രെഡിറ്റ് ഫാദർ ഷാജി തുമ്പേചിറയിൽ.

യൂദൻമാരുടെ രാജാവായ നസ്രായനാം ഈശോയെ…  ഇടിയിൽ നിന്നും, മിന്നലിൽ നിന്നും ഭീകരമാം കാറ്റിൽ നിന്നും…. പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക എന്ന് തുടങ്ങുന്ന ഗാനം കോവിഡിനെതിരെയുള്ള പ്രാർത്ഥന ഗാനമായാണ് തയ്യാറാക്കിയിരിക്കുന്നത്.

ഗാനത്തിൽ പാടി അഭിനയിച്ചിരിക്കുന്ന ആരോഗ്യമേഖലയിലെ നേഴ്‌സുമാർ. ഫാദർ മാത്യു കിഴക്കേച്ചിറ ചിത്രത്തിൽ ഒന്നാമത്

വിവിധ ആശുപത്രിയിൽ നിന്നും നേഴ്‌സുമാർ മാത്രം പാടിയ ഈ ഗാനം എഡിറ്റ് ചെയ്തു ഒറ്റ ഗാനമാക്കി മാറ്റിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയിൽ നേഴ്സായ കോട്ടയം മാങ്ങാനം സ്വദേശിനിയായ ക്രിസ് ഷിനു, ഓസ്ട്രേലിയ കാൻബറ ഹോസ്പിറ്റലിലെ റോബിൻ തോമസ്, ഡൽഹി ഐ എസ് ഐ സിയിൽ നേഴ്സായ ജോബി തോമസ്, അയർലൻഡ് കാവാൻ ഹോസ്പിറ്റലിലെ ലിജി ഡാനി, മെഡാന്റ ഹോസ്പിറ്റലിലെ മനോജ് ജോസ് , ഡൽഹി ഗംഗാറാം ഹോസ്പിറ്റലിലെ ലിമി തോമസുകുട്ടി , സിനു ജോസഫ്, ഡൽഹിയിലെ സ്‌മിത സന്തോഷ്, ലിൻസി ഇ ജെ , തേജു ഫിലിപ്പ്, രക്‌സൺ തോമസ്, ആൽബി മാത്യു, ഷീജ ജോജോ, സിബിൻ മാത്യു

ബത്ര ഹോസ്പിറ്റലിലെ ജിനി ജോസഫ്, അപ്പോളോയിലെ ജിൻസൺ എം ജെ , ഡൽഹിയിലെ റീജന്റ് വിനീഷ് , കുവൈറ്റിലെ ജിൻസൺ തോമസ്, ന്യൂ ഡെൽഹി ഇന്ത്യൻ സ്‌പൈനൽ ഇഞ്ചുറീസിലെ അനു ജോസഫ്, സൗദിയിൽ നിന്നും സ്നേഹ ലൂക്കോസ്, വർഷമോൾ ജോസ്, ജസ്റ്റിൻ കെ ആന്റണി, യു കെ യിൽ നിന്നും ജോമോൻ മാത്യു, ഇസ്രായേലിൽ നിന്നും ജിനു ജോസഫ് എന്നിവരാണ് ഗാനത്തിൽ പങ്കാളിയായത്.

ആഗോള മാലാഖമാർ പാടി അഭിനയിച്ച ഗാനം കേൾക്കാം

Exit mobile version