ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്

വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ ട്രംപ്. എല്ലാ കരാറുകളും ഒപ്പ് വെച്ചു ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡോണള്‍ ട്രംപ് അറിയിച്ചത്. ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ നയന്ത്രത്തില്‍ ഏര്‍പ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കരാറുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറില്‍ ഉടന്‍ ഒപ്പു വെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കരാറില്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് വീണ്ടും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു.

Exit mobile version